ബോസ്‌നിയയിലെ കത്തോലിക്കര്‍ക്ക് മാര്‍പാപ്പയുടെ വീഡിയോ സന്ദേശം

ബോസ്‌നിയയിലെ കത്തോലിക്കര്‍ക്ക് മാര്‍പാപ്പയുടെ വീഡിയോ സന്ദേശം

Pope Francis - General Audience - Nov. 20 2013ബോസ്‌നിയയിലെ ന്യൂനപക്ഷമായ കത്തോലിക്കാ വിശ്വാസികളെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരിക്കും തന്റെ ബോസ്‌നിയന്‍ സന്ദര്‍ശനമെന്ന് ഫ്രാന്‍സിസ് പാപ്പ. ജൂണ്‍ 6നു നടത്താനിരിക്കുന്ന സന്ദര്‍ശനത്തിനു മുന്നോടിയായി ബോസ്‌നിയയിലെ കത്തോലിക്കര്‍ക്കയച്ച വീഡിയോ സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. യുദ്ധത്തിന്റെ കെടുതികളനുഭവിക്കുന്ന ബോസിനിയന്‍ ജനതയെ ആ വേദനയില്‍ നിന്നും മോചിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ‘സമാധാനത്തിന്റെ വാഹകനായിട്ടാണ് ഞാന്‍ നിങ്ങളുടെ അടുക്കലേക്കു വരുന്നത്. ഓരോ കുടുംബത്തിലും സമൂഹത്തിലും ദൈവസ്‌നേഹവും ദയയും പ്രഘോഷിക്കുകയാണ് എന്റെ ലക്ഷ്യം’, ബോസ്‌നിയയിലെ ജനങ്ങള്‍ക്കയച്ച വീഡിയോ സന്ദേശത്തില്‍ മാര്‍പാപ്പ പറയുന്നു.

യുദ്ധത്തിനു ശേഷം മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറവും സാമുദായികവേര്‍തിരിവുകളാല്‍ ശ്രദ്ധേയമാണ് ബോസ്‌നിയ. ഇതില്‍ ജനസംഖ്യയുടെ 14% മാത്രമാണ് കത്തോലിക്കര്‍. തന്റെ സന്ദര്‍ശനം ഇവര്‍ക്കു ഗുണകരമാകും വിധം ഉപയോഗപ്പെടുത്താനാണ് മാര്‍പാപ്പയുടെ തീരുമാനം. കുടിയേറ്റം, സാമ്പത്തികപ്രശ്‌നങ്ങള്‍, കുറഞ്ഞുവരുന്ന ജനനനിരക്ക് തുടങ്ങിയ കാര്യങ്ങളെല്ലാം തന്റെ സന്ദര്‍ശനവേളയില്‍ മാര്‍പാപ്പ ചര്‍ച്ച ചെയ്യും..

You must be logged in to post a comment Login