ബ്രക്‌സിറ്റിനെ തുടര്‍ന്ന് യൂറോപ്പില്‍ സമാധാനാന്തരീക്ഷം സംരക്ഷിക്കണമെന്ന് മാര്‍പാപ്പാ

ബ്രക്‌സിറ്റിനെ തുടര്‍ന്ന് യൂറോപ്പില്‍ സമാധാനാന്തരീക്ഷം സംരക്ഷിക്കണമെന്ന് മാര്‍പാപ്പാ

യൂറോപ്യന്‍ യൂണിയന്‍ വിട്ടു പോകാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത് ബിട്ടിഷ് പൗരന്മാരുടെ ഹിതപ്രകാരമായതിനാല്‍ യു കെ യിലെ ജനങ്ങളുടെ ക്ഷേമവും യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ സമാധാനവും സംരക്ഷിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെട്ടു. അര്‍മേനിയന്‍ സന്ദര്‍ശനത്തിനിടയിലാണ് പാപ്പ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

തനിക്ക് ബ്രക്‌സിറ്റ് വിഷയത്തില്‍ പരിമിതമായ അറിവേ ഉള്ളൂവെന്നും എന്നാല്‍ അത് ജനഹിതമാണെന്നാണ് താന്‍ മനസ്സിലാക്കിയതെന്നും പാപ്പാ പറഞ്ഞു.

‘ഇപ്പോള്‍ നമ്മുടെ ഉത്തരവാദിത്വം വര്‍ദ്ധിച്ചിരിക്കുന്നു. യുകെയിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കണം. യൂറോപ്പിലെ സമാധാനവും’ പാപ്പാ പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടീസ് ജനത അഭിപ്രായം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് 43 വര്‍ഷത്തെ സാമ്പത്തിക-രാ്ര്രഷ്ടീയ അംഗത്വമാണ് കഴിഞ്ഞ ദിവസം ബ്രിട്ടന്‍ റദ്ദാക്കിയത്.

 

ഫ്രേസര്‍

You must be logged in to post a comment Login