ബ്രസല്‍സ്സ് സ്‌ഫോടനം: ബെല്‍ജിയന്‍ മെത്രാന്മാര്‍ അനുശോചിച്ചു

ബ്രസല്‍സ്സ് സ്‌ഫോടനം: ബെല്‍ജിയന്‍ മെത്രാന്മാര്‍ അനുശോചിച്ചു

ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സ് എയര്‍പോര്‍ട്ടിലും മെട്രോ സ്‌റ്റേഷനിലും നടന്ന രണ്ട് വന്‍ സ്‌ഫോടനങ്ങളില്‍ ബെല്‍ജിയന്‍ മെത്രാന്മാര്‍ അഗാധദുഖം രേഖപ്പെടുത്തി. ഇന്നു രാവിലെ നടന്ന ബോംബ് സഫോടനങ്ങളില്‍ 23 ലറെ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബെല്‍ജിയം സമയം രാവിലെ 8 മണിക്കാണ് ബ്രസല്‍സിന്റെ കേന്ദ്രസ്ഥാനമായ സാവെന്റം വിമാനത്താവളത്തില്‍ ആദ്യ സ്‌ഫോടനമുണ്ടായത്.

‘ആയിരക്കണക്കിന് യാത്രക്കാരുടെയും കുടുംബങ്ങളുടെയും യാതനയിലും ദുഖത്തിലും തങ്ങള്‍ പങ്കുചേരുന്നുവെന്നറിയിച്ച മെത്രാന്‍മാര്‍ സ്‌ഫോടനത്തിന്റെ ഇരകളായവര്‍ക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അടയന്തിരാവസ്ഥ കണക്കിലെടുത്ത് പൊതുഗതാഗത സംവിധാനങ്ങളെല്ലാം അടച്ചിടാനും ഇനി ഒരറയിപ്പുണ്ടാകുന്നത് വരെ ജനങ്ങളോട് വീടിനു വെളിയില്‍ വരരുതെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

You must be logged in to post a comment Login