ബ്രസീലിലെ ഭവനരഹിതര്‍ക്ക് നന്ദി പറഞ്ഞ് ഫ്രാന്‍സിസ് പാപ്പ

ബ്രസീലിലെ ഭവനരഹിതര്‍ക്ക് നന്ദി പറഞ്ഞ് ഫ്രാന്‍സിസ് പാപ്പ

cbf8f806c376d7bd86a095eb9f28b5533419096315-1412322958-542e568e-360x251സാവോ പൗലോ അതിരൂപതയിലെ ഭവനരഹിതരായ ജനങ്ങള്‍ ഫ്രാന്‍സിസ് പാപ്പക്ക്  നല്‍കിയ സമ്മാനത്തിന് പാപ്പ നന്ദി പറഞ്ഞ് സന്ദേശമയച്ചു. പാഴ്‌വസ്തുക്കളില്‍ നിന്നും നിര്‍മ്മിച്ച കുരിശും കൊന്തയുമാണ് ഫ്രാന്‍സിസ് പാപ്പയ്ക്ക് ഭവരഹിതര്‍ സമ്മാനമായി നല്‍കിയത്.

നഗരത്തിലെ കത്തീഡ്രലിലെ വൈദികനായ ഫാ. ലൂയിസ് എഡ്യൂആര്‍ഡോ ബറോന്‍ണ്ടോയുടെ
കൈയ്യില്‍ നിന്നുമാണ് ഫ്രാന്‍സിസ് പാപ്പ സമ്മാനങ്ങള്‍ സ്വീകരിച്ചത്.
സമ്മാനങ്ങള്‍ നല്‍കിയത് പാപ്പയെ വളരെയധികം സ്വാധീനിച്ചു. സമ്മാനങ്ങള്‍
നല്‍കിയതു വഴി പാപ്പ ഓരോ ഭവനരഹിതരെയും സ്പര്‍ശിച്ചതിന് തുല്യമായി എന്നു
സന്ദേശത്തില്‍ പറഞ്ഞതായി ഫാ. ബറോണ്ടോ പറഞ്ഞു.

ഭവനരഹിതര്‍ക്ക് പാസ്റ്റര്‍ സംരക്ഷണം നല്‍കുന്ന വികാരിയായ ഫാ.
ലാന്‍സെലോറ്റിയ്ക്കും ഭവനരഹിതര്‍ക്കുമായി പാപ്പ വീഡിയോ സന്ദേശം കൈമാറാനും
ആഗ്രഹിച്ചിരുന്നു. മൊബൈല്‍ ഫോണില്‍ ഫാ. ബറോണ്ടോ വീഡിയോ പകര്‍ത്തി
പാപ്പയ്ക്ക് നല്‍കി. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ വീഡിയോയില്‍
പാപ്പയുടെ സ്വരം റിക്കോര്‍ഡ് ചെയ്യാന്‍ സാധിച്ചില്ല, ബറോണ്ടോ പറഞ്ഞു.
എന്നാല്‍ പിന്നീട് പാപ്പയുടെ വാക്കുകള്‍ മനസ്സിലാക്കി സ്പാനിഷ് ഭാഷയില്‍
ഡബ്ബു ചെയ്യുകയായിരുന്നു.

You must be logged in to post a comment Login