ബ്രസീലില്‍ നിന്നും സ്‌നേഹപൂര്‍വ്വം….

വത്തിക്കാന്‍: അവര്‍ മൂന്നു പേരുണ്ടായിരുന്നു- ഡേവിഡ്, റെനാറ്റോ, പിന്നെ അഡ്രിയാന്‍… മൂവരും അടുത്ത സുഹൃത്തുക്കള്‍. എന്നാല്‍ സമപ്രാക്കാരല്ല താനും. ഡേവിഡിന് വയസ്സ് 20. റെനാറ്റക്ക് 32. അഡ്രിയാന് 46 ഉം. പ്രായം ഇവരുടെ സൗഹൃദത്തിന് ഒരിക്കലും തടസ്സമായി നിന്നിട്ടുമില്ല.

ഫ്രാന്‍സിസ് പാപ്പയെ ഒന്നു കാണുക, സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. ഇതു രണ്ടുമായിരുന്നു അഞ്ചു ദിവസത്തെ വത്തിക്കാന്‍ സന്ദര്‍ശന ലക്ഷ്യങ്ങള്‍. രണ്ടും സാധിച്ചു. ഫ്രാന്‍സിസ് പാപ്പക്ക് നല്‍കാന്‍ ബ്രസീലിയന്‍ ആയോധന കലകളെക്കുറിച്ചുള്ള വിവരണങ്ങളടങ്ങിയ ഒരു പുസ്തകവും ഇവര്‍ കയ്യില്‍ കരുതിയിരുന്നു. പുസ്തകം മാര്‍പാപ്പക്ക് നേരിട്ടു കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും ലാറ്റിനമേരിക്കക്കാരനായ തങ്ങളുടെ സ്വന്തം പാപ്പയെ  കാണാനും ആ വാക്കുകള്‍ ശ്രവിക്കാനും സാധിച്ചതിന്റെ ത്രില്ലിലാണ് മൂവരുമിപ്പോള്‍.

You must be logged in to post a comment Login