ബ്രിട്ടണ്‍ കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യണം: കര്‍ദ്ദിനാള്‍ നിക്കോളാസ്

ബ്രിട്ടണ്‍: ബ്രിട്ടണും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യണമെന്ന് കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളാസ്. കാരിത്താസ് സോഷ്യല്‍ ആക്ഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു കൊണ്ടാണ് അഭയാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

‘ദുര്‍ഘടമായ പാതകള്‍ താണ്ടിയാണ് അഭയാര്‍ത്ഥികള്‍ ഇവിടേക്കെത്തിച്ചേര്‍ന്നിരിക്കുന്നത്. നിരവധിയാളുകള്‍ അവര്‍ക്കു സഹായ ഹസ്തവുമായി എത്തിയിട്ടുണ്ട് എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. അത് തുടരുക തന്നെ വേണം. മനുഷ്യ ജീവനെ നാം മാനിക്കുന്നു എന്നതിന്റെ അടയാളമാണത്. ആളുകളുടെ വിശാലമനസ്‌കതയെ ഞാന്‍ മാനിക്കുന്നു. അപരിചിതരെപ്പോലും നമുക്ക് പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കാനാകും എന്നതിനുദാഹരണമാണിത്’,കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളാസ് പറഞ്ഞു.

You must be logged in to post a comment Login