ബ്രിട്ടണ്‍ മാര്‍പാപ്പക്കൊപ്പം

വത്തിക്കാന്‍: അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ മാര്‍പാപ്പക്ക് ബ്രിട്ടന്റെ പിന്തുണ. അഭയാര്‍ത്ഥികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നത്തെക്കുറിച്ച് മാര്‍പാപ്പ നടത്തിയ പ്രസംഗത്തെ ബ്രിട്ടീഷ് അംബാസഡര്‍ നൈഗല്‍  ബേക്കല്‍ സ്വാഗതം ചെയ്തു. പ്രശ്‌നത്തെക്കുറിച്ചുള്ള സമഗ്രവും ആഴവുമായ കാഴ്ചപ്പാടാണ് മാര്‍പാപ്പ പങ്കുവെച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അഭയാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി ഫ്രാന്‍സിസ് പാപ്പ ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രശ്‌നത്തെക്കുറിച്ചുള്ള ആശങ്ക പങ്കു വെച്ചതോടൊപ്പം ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ലോകരാജ്യങ്ങളോടാവശ്യപ്പെട്ടു. 180 രാജ്യങ്ങളുമായി നയതന്ത്രബന്ധമുള്ള രാജ്യമാണ് വത്തിക്കാന്‍.

You must be logged in to post a comment Login