ബ്രിട്ടനിലെ ഏറ്റവും പ്രായമേറിയ കന്യാസ്ത്രി അന്തരിച്ചു

ബ്രിട്ടനിലെ ഏറ്റവും പ്രായമേറിയ കന്യാസ്ത്രി അന്തരിച്ചു

ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും പ്രായമേറിയ കന്യാസ്ത്രി സിസ്റ്റര്‍ ആനി ഡി ക്ലെര്‍ക്ക് അന്തരിച്ചു. 111-ാമത്തെ വയസ്സിലായിരുന്നു അന്ത്യം.

1929 ലാണ് സിസ്റ്റര്‍ ആനി സൊസൈറ്റ് ഓഫ് ദ ഹെല്‍പേഴ്‌സ് ഓഫ് ദ ഹോളി സോള്‍സ് സന്യാസസഭയില്‍ ചേരുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മതപഠനത്തിനായി പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സിസ്റ്റര്‍ ഏറെ തത്പരയായിരുന്നു. മതപഠനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിസ്റ്റര്‍ ആനിയുടെ ടെല്‍ മൈ പീപ്പിള്‍ എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു.

You must be logged in to post a comment Login