ബ്രിട്ടന്റെ വോട്ടു ചെയ്യലില്‍ ആശങ്കപ്രകടിപ്പിച്ച് യൂറോപ്യന്‍ സഭാ നേതാക്കള്‍.

ബ്രിട്ടന്റെ വോട്ടു ചെയ്യലില്‍ ആശങ്കപ്രകടിപ്പിച്ച് യൂറോപ്യന്‍ സഭാ നേതാക്കള്‍.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകാന്‍ വോട്ടു ചെയ്ത ബ്രിട്ടീഷുകാരുടെ നടപടി വന്‍കരയിലെ ആളുകള്‍ക്കിടയിലുള്ള ഐക്യത്തെ ബാധിക്കുന്നതാണെന്ന് യൂറോപ്യന്‍ കത്തോലിക്കാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ അവരുടെ പ്രാമുഖ്യങ്ങളെകുറിച്ചു മൂല്യങ്ങളെകുറിച്ചു വീണ്ടും ചിന്തിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ജനങ്ങളുടെ അഭിപ്രായ വോട്ടുകള്‍ മാനിക്കേണ്ടതായി ഉണ്ടെന്ന് ഇംഗ്ലണ്ടലിലെയും വേല്‍സിലെയും ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റായ കാര്‍ഡിനല്‍ വിന്‍സെന്റ് നിക്കോളാസ് പറഞ്ഞു.

മനുഷ്യകടത്ത്, തൊഴിലാളികളെ ചൂഷണം ചെയ്യല്‍ എന്നീ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കരങ്ങളില്‍ ഏറ്റവും ആദ്യം ചെന്നുപെടാന്‍ സാധ്യതയുള്ളവരെ
പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് ചെയ്യേണ്ടത്, ഇതാണ് ഞങ്ങളുടെ പ്രാര്‍ത്ഥനയും. വോട്ടെടുപ്പിനു ശേഷം പുറത്തിറക്കിയ പ്രസ്താപനയില്‍ ബിഷപ്പുമാര്‍ വ്യക്തമാക്കി.

പരസ്പരം നല്ല അയല്‍ക്കാരായി നാം വര്‍ത്തിക്കണം. അതോടൊപ്പം ലോകത്തില്‍ അരങ്ങേറുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ ഒന്നിച്ചിറങ്ങുകയുംവേണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login