ബ്രിട്ടീഷ് സ്‌കൂള്‍ ക്വയര്‍ വത്തിക്കാനില്‍ ചരിത്രം രചിച്ചു

ബ്രിട്ടീഷ് സ്‌കൂള്‍ ക്വയര്‍ വത്തിക്കാനില്‍ ചരിത്രം രചിച്ചു

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിക്ക് സിസ്റ്റെന്‍ ചാപ്പലിലെ ക്വയര്‍ സംഘത്തിന്റെ ഒപ്പം കുര്‍ബാനഗീതങ്ങള്‍ ആലപിക്കാന്‍ ഇംഗ്ലണ്ടിലെ ബെനഡിക്ടന്‍ സ്‌കൂളില്‍ നിന്നുള്ള 36 കുട്ടികള്‍ക്ക് അവസരം ലഭിച്ചു. കരുണയുടെ വര്‍ഷത്തില്‍ യുവജനങ്ങള്‍ക്ക് വേണ്ടി അര്‍പ്പിച്ച ദിവ്യബലിയാണ് പാടാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചത്. ഇത്തരമൊരു ആനുകൂല്യം ഇതുവരെയും ഒരു സ്‌കൂളിനും ലഭിച്ചിട്ടില്ല. പോപ്പിന്റെ ക്വയര്‍ സിസ്റ്റിനാ എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ ജയറക്ടര്‍ മോണ്‍. മാസിമോ പാലോംബെല്ലായില്‍ നിന്നാണ് സ്‌കൂളിന് അനുവാദം ലഭിച്ചത്.

You must be logged in to post a comment Login