ബ്രെക്‌സിറ്റ്: തീര്‍ത്ഥാടകര്‍ക്കും ഭീഷണി?

ബ്രെക്‌സിറ്റ്: തീര്‍ത്ഥാടകര്‍ക്കും ഭീഷണി?

ലണ്ടന്‍: വര്‍ഷം തോറും ആയിരക്കണക്കിന് തീര്‍ത്ഥാടകരെ യൂറോപ്പിലേക്ക് ലണ്ടന്‍ അയ്ക്കാറുണ്ട്. അവരില്‍ കൂടുതലും രോഗികളും അംഗവിഹീനരും വൃദ്ധരുമാണ്. ലൂര്‍ദ്ദ് അതില്‍ ഒന്നുമാത്രമാണ്. വര്‍ഷം തോറും അവിടേയ്ക്ക് ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരാറുണ്ട്.

ലൂര്‍ദ്ദിലേക്കുള്ള തീര്‍ത്ഥാടകര്‍ നിലവില്‍ ആശ്രയിക്കുന്നത് യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡിനെയാണ്. എന്നാല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുമ്പോള്‍ തീര്‍ത്ഥാടകര്‍ ഇന്‍ഷുറന്‍സ് തുക സ്വന്തം ചെലവില്‍ വഹിക്കേണ്ടിവരും.

ഇത് തീര്‍ത്ഥാടകരെ സാമ്പത്തികമായി വലിയ ഞെരുക്കത്തിലാക്കും. അതുകൊണ്ട് തീര്‍ത്ഥാടകരെ സംബന്ധിച്ചിടത്തോളം ബ്രെക്‌സിറ്റ് വലിയൊരു വെല്ലുവിളിതന്നെ ഉയര്‍ത്തിയിരിക്കുകയാണ്.

You must be logged in to post a comment Login