‘ഭക്തനായ കത്തോലിക്കന്‍’ എന്ന് അവകാശപ്പെടുന്ന യുഎസ് വൈസ് പ്രസിഡന്റ് ഔദ്യോഗികാധികാരിയായി ഗേ മാര്യേജ്

‘ഭക്തനായ കത്തോലിക്കന്‍’ എന്ന് അവകാശപ്പെടുന്ന യുഎസ് വൈസ് പ്രസിഡന്റ് ഔദ്യോഗികാധികാരിയായി ഗേ മാര്യേജ്

വാഷിംങ്ടണ്‍; യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡെന്‍ സ്വയം വിശേഷിപ്പിക്കുന്നത് താനൊരു ഭക്തനായ കത്തോലിക്കനാണെന്നാണ്. വിശുദ്ധബലികളിലും ജപമാല പ്രാര്‍ത്ഥനകളിലും അദ്ദേഹം സംബന്ധിക്കാറുമുണ്ട്. പക്ഷേ അടുത്തയിടെ നടന്ന ഗേ മാര്യേജില്‍ അദ്ദേഹമായിരുന്നു ഔദ്യോഗികാധികാരി. അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചുതന്നെയായിരുന്നു വിവാഹം. ഇക്കാര്യം ട്വിറ്റര്‍ വഴിയാണ് വൈസ് പ്രസിഡന്റ് ലോകത്തെ അറിയിച്ചത്.

എന്റെ മതം എന്നെ വലിയ രീതിയില്‍ ആശ്വസിപ്പിക്കാറുണ്ടെന്നും അനേകം വിശ്വാസികള്‍ക്കിടയില്‍ ഏകനായി ഞാന്‍ വിശുദ്ധ ബലികളില്‍ പങ്കെടുക്കാറുണ്ടെന്നും ജപമാല ചൊല്ലുമ്പോള്‍ തനിക്ക് വലിയ ആശ്വാസം തോന്നാറുണ്ടെന്നുമായിരുന്നു ജോ ബിഡെന്റെ പ്രസ്താവനകള്‍.

എന്നാല്‍ സഭ മാരകപാപമെന്ന് പഠിപ്പിക്കുന്ന പല കാര്യങ്ങളെയും ഇദ്ദേഹം പരസ്യമായി പിന്തുണച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് അബോര്‍ഷന്‍, സ്‌റ്റെം സെല്‍ റിസര്‍ച്ച് തുടങ്ങിയവ. അബോര്‍ഷന് എതിരെ നിലപാട് സ്വീകരിച്ച ചില മെത്രാന്മാരെ ഇദ്ദേഹം പരസ്യമായി വിമര്‍ശിച്ചിട്ടുമുണ്ട്.

സ്‌ക്രാന്‍ടണ്‍ രൂപതയിലെ മെത്രാന്‍ ഇദ്ദേഹത്തെ നിശിതമായി വിമര്‍ശിക്കുകയും വൈസ് പ്രസിഡന്റിനെ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങില്‍ ജോ ബിഡെന്‍ പരസ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ചിരുന്നു.

You must be logged in to post a comment Login