ഭയം കൂടാതെ സ്വപ്‌നം കാണൂ: ഫ്രാന്‍സിസ് പാപ്പ

ഭയം കൂടാതെ സ്വപ്‌നം കാണൂ: ഫ്രാന്‍സിസ് പാപ്പ

അര്‍ജന്റീന: ഭയം കൂടാതെ സ്വപ്‌നം കാണൂവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍ജന്റീനയിലെ വിശ്വാസികളോട് പറഞ്ഞു. രാജ്യത്തിന്റെ 200ാം വാര്‍ഷികത്തോടനുബന്ധിച്ച് എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റിന് അയച്ച സന്ദേശത്തിലാണ് അര്‍ജന്റീനയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ ഇക്കാര്യമാവശ്യപ്പെട്ടത്.

മുതിര്‍ന്നതലമുറയില്‍പ്പെട്ടവര്‍ ധൈര്യപൂര്‍വ്വം സ്വപ്‌നം കണ്ടാല്‍ മാത്രമേ നമ്മുടെ ഇളം തലമുറക്കാര്‍ വലിയ കാര്യങ്ങള്‍ വിഭാവനം ചെയ്യുകയുള്ളു. യുവാക്കളെ സ്വപനം കാണാന്‍ പ്രേരിപ്പിക്കുന്ന മുതിര്‍ന്ന തലമുറയെയാണ് നമുക്ക് ആവശ്യം. കണ്ട സ്വപ്‌നങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്  മുന്നോട്ട് കുതിക്കാന്‍ ഇത് അവരെ പ്രേരിപ്പിച്ചു കൊള്ളും. പാപ്പ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.

സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ 200വര്‍ഷങ്ങള്‍ക്കു മുന്‍പ് തങ്ങളുടെ മുതിര്‍ന്ന തലമുറക്കാര്‍ വെട്ടിയൊരുക്കിയ വഴിയില്‍ കൂടി സഞ്ചരിക്കുന്നതിന് ഇന്നും നമ്മെ ശക്തിപ്പെടുത്തും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login