ഭയത്തെ അതിജീവിക്കാന്‍ സഹായിക്കുന്നത് ക്രിസ്തുവിലുള്ള വിശ്വാസം: ഒബാമ

ഭയത്തെ അതിജീവിക്കാന്‍ സഹായിക്കുന്നത് ക്രിസ്തുവിലുള്ള വിശ്വാസം: ഒബാമ

വാഷിംങ്ടണ്‍: ഭയമുണ്ടാകുമ്പോള്‍ അതിനെ അതിജീവിക്കാന്‍ സഹായിക്കുന്നത് ക്രിസ്തുവിലുള്ള വിശ്വാസമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ. ഒരു രാഷ്ട്രത്തെ നയിക്കുന്ന ആളെന്ന നിലയില്‍ തനിക്കുണ്ടായിട്ടുള്ള ഉത്കണ്ഠകളെയെല്ലാം തരണം ചെയ്യാന്‍ സാധിച്ചത് ഈ വിശ്വാസം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.

‘എല്ലാ പ്രസിഡന്റുമാരെയും പോലെ, എല്ലാ നേതാക്കന്‍മാരെയും പോലെ, എല്ലാ വ്യക്തികളെയും പോലെ എനിക്കും ഭയമുണ്ടാകാറുണ്ട്. എന്നാല്‍ ശാന്തത വീണ്ടെടുക്കാന്‍ സഹായിക്കുന്നത് ക്രിസ്തുവിലുള്ള വിശ്വാസമാണ്. ഭയം നമ്മളെ നിരാശയിലേക്കു നയിച്ചേക്കാം, അതൊരു പകര്‍ച്ച വ്യാധി പോലെയാണ്. മറ്റുള്ളവരിലേക്കും അതു പടരാം. പുറത്തുനിന്നുള്ള ഭീഷണിയേക്കാല്‍ ഭയാനകമാണ് നമ്മുടെ ഉള്ളിലുള്ള ഭയം. എന്നാല്‍ ഇതിനെല്ലാമുള്ള മരുന്നാണ് വിശ്വാസം. വിശ്വാസമുള്ളപ്പോള്‍ നാം ഭയപ്പെടേണ്ട കാര്യമില്ല’, ഒബാമ പറഞ്ഞു.

You must be logged in to post a comment Login