ഭരണങ്ങാനത്തു ആദ്യക്ഷരമെഴുതി നൂറുകണക്കിനു കുരുന്നുകള്‍

ഭരണങ്ങാനത്തു ആദ്യക്ഷരമെഴുതി നൂറുകണക്കിനു കുരുന്നുകള്‍

ഭരണങ്ങാനം: പന്തക്കുസ്തദിനത്തില്‍ ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആദ്യാക്ഷരം കുറിച്ചത് നൂറുകണക്കിന് കുരുന്നുകള്‍.

അധ്യാപന രംഗത്തു കുട്ടികളെ ഏറെ സ്‌നേഹിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം തേടിയാണ് കുരുന്നുകള്‍ എത്തിയത്. കേളത്തിനകത്തും പുറത്തുനിന്നുമുള്ള കുട്ടികളുമായി മാതാപിതാക്കള്‍ രാവിലെ മുതല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് എത്തിയിരുന്നു.

വിദ്യാരംഭ ചടങ്ങുകള്‍ക്ക് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടക്കം കുറിച്ചു.

ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍, ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, മോണ്‍. ജോസഫ് മലേപറമ്പില്‍, ഫാ.ജോസഫ് വള്ളോംപുരയിടം, ഫാ.ജോസ് കാക്കല്ലില്‍, ഫാ.ജോര്‍ജ് ചൂരക്കാട്ട്, ഫാ.ബര്‍ക്കുമാന്‍സ് കുന്നുംപുറം തുടങ്ങിയവരും തീര്‍ഥാടനകേന്ദ്രത്തിലെ വൈദികരും കുട്ടികളെ എഴുത്തിനിരുത്തുന്നതിനു കാര്‍മികത്വം വഹിച്ചു.

You must be logged in to post a comment Login