ഭര്‍ത്താവിനെ വെടിവച്ചു കൊന്നു  ഭാര്യ ഗുരുതരാവസ്ഥയില്‍; പാക്കിസ്ഥാനില്‍ നിന്ന് വീണ്ടും ക്രൈസ്തവമതപീഡനത്തിന്റെ വാര്‍ത്ത

ഭര്‍ത്താവിനെ വെടിവച്ചു കൊന്നു   ഭാര്യ ഗുരുതരാവസ്ഥയില്‍; പാക്കിസ്ഥാനില്‍ നിന്ന് വീണ്ടും ക്രൈസ്തവമതപീഡനത്തിന്റെ വാര്‍ത്ത

imagesലാഹോര്‍: മുസ്ലീം യുവതിയെ സ്‌നേഹിച്ച് വിവാഹം കഴിക്കുകയും അവളെ മാമ്മോദീസാ മുക്കുകയും ചെയ്തതിന്റെ പേരില്‍ ക്രൈസ്തവയുവാവിനെ ഭാര്യാവീട്ടുകാര്‍ വെടിവച്ചുകൊന്നു.അലീം മസിഹ എന്ന ഇരുപത്തിയെട്ടുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യ നാദിയ അതീവഗുരുതരാവസ്ഥയിലാണ്. ഭാര്യവീട്ടുകാരുടെ ഭീഷണികളില്‍ നിന്നും വധശ്രമങ്ങളില്‍ നിന്നും ഓടിയൊളിച്ച്് അറുപത് കിലോമീറ്റര്‍ അകലെയാണ് ഈ നവദമ്പതികള്‍ ജീവിച്ചിരുന്നത്. എന്നാല്‍ ബന്ധുക്കള്‍ അവരെ പിന്തുടരുകയും വെടിവച്ചുകൊല്ലുകയുമായിരുന്നു. നാദിയായും മരിച്ചു എന്ന് കരുതിയാണ് അക്രമികള്‍ പോയത്. വിവരമറിഞ്ഞ് പോലീസെത്തുമ്പോള്‍ നാദിയായ്ക്ക് ജീവനുണ്ടെന്ന് മനസ്സിലാക്കി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

You must be logged in to post a comment Login