“ഭവനരഹിതനായ ക്രിസ്തുവിനെ” വത്തിക്കാനില്‍ സ്ഥാപിച്ചു

“ഭവനരഹിതനായ ക്രിസ്തുവിനെ” വത്തിക്കാനില്‍ സ്ഥാപിച്ചു

വത്തിക്കാന്‍: ദ ഹോംലെസ് ക്രൈസ്റ്റ് എന്ന തിമോത്തി ഷമാത്സിന്റെ പൂര്‍ണ്ണകായ വെങ്കല ശില്പം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപവിപ്രവര്‍ത്തനങ്ങളുടെ ഓഫീസിന് മുമ്പില്‍ സ്ഥാപിച്ചു. കനേഡിയക്കാരനാണ് തിമോത്തി ഷമാത്സ്. ഭവനമില്ലായ്മയാണ് ശില്പം കൈകാര്യം ചെയ്യുന്ന വിഷയം.

ദേഹമാകെ മൂടിപ്പുതച്ച് ബഞ്ചില്‍ കിടന്നുറങ്ങുന്ന പൂര്‍ണ്ണകായ വെങ്കല സൃഷ്ടിയാണ് തിമോത്തി പാപ്പയ്ക്ക് സമ്മാനിച്ചത്. പുതപ്പിന് പുറത്തു കാണുന്ന ആണിപ്പഴുതുള്ള നഗ്നപാദങ്ങളാണ് കിടന്നുറങ്ങുന്ന ആള്‍ ക്രിസ്തുവാണെന്ന് ഉള്ളതിന്റെ ഏക അടയാളം.

2013 ലെ പൊതുകൂടിക്കാഴ്ചയിലാണ് തിമോത്തി പാപ്പയ്ക്ക് ശില്പത്തിന്റെ മിനിയേച്ചര്‍ സമ്മാനിച്ചത്.

You must be logged in to post a comment Login