ഭവനരഹിതനായ യേശുവിന്റെ പ്രതിമ; ജീവനുള്ള വ്യക്തിയെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍

ഭവനരഹിതനായ യേശുവിന്റെ പ്രതിമ; ജീവനുള്ള വ്യക്തിയെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍

ഫാര്‍ഗോ: ഭവനരഹിതനായ യേശുവിന്റെ പ്രതിമ എല്ലാവരുടെ മനസ്സിലും നന്മ നിറയ്ക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഫാര്‍ഗോയിലെ അത്യാഹിത വിഭാഗത്തിലെ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ഫോണ്‍കോളുകള്‍.

കഴിഞ്ഞമാസമാണ് ഫാര്‍ഗോയിലെ ലൂതറെന്‍ ദേവാലയത്തില്‍ ഭവനരഹിതനായ യേശുവിന്റെ പ്രതിമ സ്ഥാപിച്ചത്. ജീവനുള്ള വ്യക്തിയാണ് വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത് എന്ന് തെറ്റിദ്ധരിച്ച് ചിലരെങ്കിലും എമര്‍ജന്‍സി സെന്ററിലേക്ക് ഫോണ്‍ ചെയ്യാറുണ്ട്.

പ്രതിമ സ്ഥാപിച്ചിട്ടുള്ള ഫാര്‍ഗോയില്‍ മാത്രമല്ല  മറിച്ച്,
ഈ പ്രതിമ സ്ഥാപിച്ചിട്ടുള്ള എല്ലായിടത്തും ആളുകളുടെ പ്രതികരണം സമാനമായ രീതിയിലാണ്.

ടിം സ്‌കമാള്‍സ് എന്ന ശില്‍പിയാണ് ഭവനരഹിതനായ യേശുവിന്റെ സ്രഷ്ടാവ്. വത്തിക്കാനടക്കം ലോകമെമ്പാടുമുള്ള എല്ലാ നഗരങ്ങളിലും തന്നെ ഈ പ്രതിമ ഇന്ന് സ്ഥാപിച്ചിട്ടിട്ടുണ്ട്, പുതുതായി സ്ഥാപിക്കുന്നുമുണ്ട്.

മനസ്സിലെ നന്മ കെട്ടുപോകാതെ കരുണനിറയ്ക്കാനുള്ള ഒരോര്‍മ്മപ്പെടുത്തലാണ് ഈ പ്രതിമ. അനേകരുടെ മനസ്സില്‍ നന്മയുടെ വിത്തുപാകാന്‍ കഴിഞ്ഞതില്‍ ഇതിന്റെ സ്രഷ്ടാവിന് ഇന്ന് അഭിമാനിക്കാം.

 

നീതു മെറിന്‍

You must be logged in to post a comment Login