ഭവനരഹിതര്‍ക്കായി ഫണ്ട് കണ്ടെത്താന്‍ തെരുവില്‍ കഴിഞ്ഞ ആര്‍ച്ച്ബിഷപ്പ്

ഭവനരഹിതര്‍ക്കായി ഫണ്ട് കണ്ടെത്താന്‍ തെരുവില്‍ കഴിഞ്ഞ ആര്‍ച്ച്ബിഷപ്പ്

ആര്‍ച്ച്ബിഷപ്പായി സ്ഥാനമേറ്റതിനു ശേഷം തെരുവില്‍ പാവപ്പെട്ടവര്‍ക്കൊപ്പം താമസിച്ച ആര്‍ച്ച്ബിഷപ്പ് ഇന്നത്തെ കാലത്ത് വിരളമാണ്. എന്നാല്‍ തന്റെ വ്യത്യസ്തമായ പ്രവര്‍ത്തനശൈലിയിലൂടെ റെജീന ആര്‍ച്ച്ബിഷപ്പായി സ്ഥാനമേറ്റ കനേഡിയന്‍ ആര്‍ച്ച്ബിഷപ്പ് ഡൊണാള്‍ഡ് ബോളന്‍ വാര്‍ത്തകളില്‍ ഇടം നേടിയത് കഴിഞ്ഞ മാസമാണ്.

സാമൂഹ്യ നീതി, തദ്ദേശീയരുമായുള്ള സബര്‍ക്കം എന്നിവയ്ക്കായിരിക്കും തന്റെ ഇടയദൗത്യത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് റെജീന ആര്‍ച്ച്ബിഷപ്പ് വ്യക്തമാക്കി. കഴിഞ്ഞ മാസം തെരുവില്‍ പാവങ്ങള്‍ക്കൊപ്പം താമസിച്ച് ഭവനരഹിതര്‍ക്ക് വീടുനിര്‍മ്മിച്ചു നല്‍കാനുള്ള തുക ശേഖരിക്കുന്നതിന് ഇദ്ദേഹം മുന്‍കൈയെടുത്തിരുന്നു.

സാസ്‌കാച്യൂവന്‍ പ്രോവിന്‍സില്‍ ഉള്‍പ്പെടുന്ന തന്റെ രൂപതയിലെ ഭൂരിഭാഗം ആളുകളുമുള്‍പ്പെടുന്നത് ഉള്‍നാടന്‍ ഭൂപ്രദേശത്താണ്. മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള വൈദികരാണ് ഏറ്റവും കൂടുതല്‍ തന്റെ രൂപതയില്‍ സേവനമനുഷ്ഠിക്കുന്നത്. പാവങ്ങള്‍ക്കൊപ്പമായിരുന്ന് തദ്ദേശിയരുടെ അവകാശങ്ങള്‍ സംരക്ഷിച്ച് അവരുമായി നല്ല ബന്ധത്തില്‍ മുന്നോട്ടു പൊകാന്‍ ശ്രമിക്കുമെന്ന് പുതിയ ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.

You must be logged in to post a comment Login