ഭവനരഹിതര്‍ക്ക് വത്തിക്കാനില്‍ പുതിയ വീടുകളൊരുങ്ങുന്നു

stock-footage-little-house-and-house-key-homeപാര്‍പ്പിടങ്ങളില്ലാതെ വിഷമിക്കുന്ന പാവപ്പെട്ടവര്‍ക്ക് വത്തിക്കാനില്‍ പുതിയ വീടുകളൊരുങ്ങുന്നു. 30 ആളുകളെ വീതം ഉള്‍ക്കൊള്ളുന്ന വീടുകളുടെ നിര്‍മ്മാണപ്രവര്‍ത്തികള്‍ പുരോഗമിച്ചു വരികയാണ്. പ്രത്യേകം നിയോഗിക്കപ്പെട്ട വൊളണ്ടിയര്‍മാര്‍ക്കായിരിക്കും ഈ വീടുകളുടെ സംരക്ഷണച്ചുമതല. പാവപ്പെട്ടവര്‍ക്കുമേല്‍ എപ്പോഴും കരുതല്‍ കാണിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ഇത്തരത്തിലുള്ള ആദ്യസംരംഭമല്ലിത്. ഈ മാസമാദ്യം റ്റുറിനില്‍ ക്രിസ്തുവിന്റെ തിരുക്കച്ച കാണാനെത്തിയ വിശ്വാസികളില്‍ പാവപ്പെട്ടയാളുകള്‍ക്ക് മാര്‍പാപ്പ ധനസഹായം നല്‍കിയിരുന്നു. മാര്‍ച്ചില്‍ ഭവനരഹിതരായ 150 ആളുകളുമായി വത്തിക്കാന്‍ മ്യൂസിയത്തില്‍ വെച്ചും സിസ്റ്റൈന്‍ ചാപ്പലില്‍ വെച്ചും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുകയും അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ മുന്‍ഗാമികളായ മാര്‍പാപ്പാമാരില്‍ പലരും ഇത്തരത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തവരാണ്. അതിന്റെ കണ്ണിചേരലായി ഫ്രാന്‍സിസ് പാപ്പയുടെ ഈ ശ്രമങ്ങളെയും കാണാം..

You must be logged in to post a comment Login