ഭവനരഹിതര്‍ക്ക് വത്തിക്കാനില്‍ പുതിയ അഭയകേന്ദ്രം

ഭവനരഹിതര്‍ക്ക് വത്തിക്കാനില്‍ പുതിയ അഭയകേന്ദ്രം

6af80d7e6bവത്തിക്കാന്‍: ഭവനരഹിതരായ ആളുകള്‍ക്ക് ഈശോ സഭാ വൈദികരുടെ നേതൃത്വത്തില്‍ പുതിയ പാര്‍പ്പിടമൊരുങ്ങി. ‘കരുണയുടെ സമ്മാനം’ എന്നു പേരിട്ടിരിക്കുന്ന പാര്‍പ്പിടം സാന്റോ സ്പിരിറ്റോ ആശുപത്രിയോടു ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തികളില്‍ നിന്നും ശേഖരിച്ച പണമുപയോഗിച്ചാണ് പാര്‍പ്പിടത്തിന്റെ നിര്‍മ്മാണം .34 ആളുകള്‍ക്ക് താമസിക്കാനാവും. കാന്റീനും ഇതിനോടനുബന്ധിച്ചു പണി കഴിപ്പിച്ചിട്ടുണ്ട്.

You must be logged in to post a comment Login