ഭാരതസഭ ക്രിസ്തുവിലുള്ള കൂട്ടായ്മയുടെ സാക്ഷ്യം നിലനിര്‍ത്തണം

ഭാരതസഭ ക്രിസ്തുവിലുള്ള കൂട്ടായ്മയുടെ സാക്ഷ്യം നിലനിര്‍ത്തണം

വത്തിക്കാന്‍: ഭാരതസഭ ക്രിസ്തുവിലുള്ള കൂട്ടായ്മയുടെ സാക്ഷ്യം നിലനിര്‍ത്തണമെന്ന് ഫ്രാന്‍സിസ് പാപ്പ. പൗരസ്ത്യസഭകളെ തുണയ്ക്കുന്നതിനുള്ള സംഘടനയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് പുറത്തുള്ള സീറോ മലബാര്‍ സീറോ മലങ്കര സഭകളുടെ അസ്തിത്വം സംബന്ധിച്ച് തന്റെ മുന്‍ഗാമികലുടെ നിര്‍ദ്ദേശങ്ങള്‍ തന്നെ പാലിക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

ലത്തീന്‍ പൗരസ്ത്യ കത്തോലിക്കാസഭകളുടെ സഹവര്‍ത്തിത്വമുള്ളിടത്ത് കൂട്ടായ്മയുടെ അന്തരീക്ഷം നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും പാപ്പ പറഞ്ഞു. തൊണ്ണൂറ് ഔദ്യോഗിക അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

You must be logged in to post a comment Login