ഭാര്യയുടെ മരണത്തിന് ദൃക്‌സാക്ഷിയായ ഒരു ഭര്‍ത്താവിന്റെ സാക്ഷ്യം

ഭാര്യയുടെ മരണത്തിന് ദൃക്‌സാക്ഷിയായ ഒരു ഭര്‍ത്താവിന്റെ സാക്ഷ്യം

വത്തിക്കാന്‍: ‘അപ്പോള്‍ സമയം ഏതാണ്ട് രാവിലെ 7 മണിയായിക്കാണും. ഞാന്‍ കെയ്‌റോയോട് ചോദിച്ചു, ‘ഈശോ പറഞ്ഞതു പോലെയീ കൂരിശിന് ശരിക്കും മധുരമാണോ?’ വിളറിയ പുഞ്ചിരിയോടെ അവള്‍ എന്റെ മുഖത്തേക്ക് നോക്കിയിട്ട് പറഞ്ഞു, ‘അതെ എന്റിക്കോ ശരിക്കും മധുരമാണ്.” നാലു വയസ്സുകാരനായ തന്റെ മകന്റെ മുമ്പില്‍ നിന്ന് പ്രിയതമയുടെ അവസാന വാക്കുകള്‍ പറയുമ്പോള്‍ എന്റികോ കോര്‍ബെല്ലയുടെ ശബ്ദം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അപ്പോള്‍ പെയ്ത മഴയ്‌ക്കൊപ്പം കുതിര്‍ന്നിരുന്നു.

രോഗികള്‍ക്കും ദുര്‍ബ്ബലര്‍ക്കു വേണ്ടി വത്തിക്കാനില്‍ വച്ചു നടത്തിയ ജൂബിലി ആഘോഷത്തിലാണ് കെയ്‌റോ തന്റെ പ്രിയതമയുടെ ‘വിശുദ്ധ’ മരണത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയത്. മരണത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ മാര്‍ഗ്ഗമുണ്ടായിട്ടും തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ രക്ഷിക്കുവാന്‍ സ്വയം മരണത്തിന് കീഴടങ്ങുകയായിരുന്നു കെയ്‌റാ കോര്‍ബെല്ലാ പെട്രില്ലോ.

2008 സെപ്റ്റംബര്‍ 21നാണ് എന്റികോയുടെ ജീവിതത്തിലേക്ക് കെയ്‌റോ കടന്നു വരുന്നത്. വിവാഹത്തിനു ശേഷം ദമ്പതികളുടെ രണ്ടു കുട്ടികള്‍ ജനിച്ച് വളരെ പെട്ടന്നു തന്നെ മരണത്തിന് കീഴടിങ്ങിയിരുന്നു. എന്നാല്‍ ഇതൊന്നും അവരുടെ വിശ്വാസത്തെ തളര്‍ത്തിയിരുന്നില്ല. മക്കളുടെ മരണത്തെ അവര്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ പൂന്തോട്ടത്തില്‍ തങ്ങളെ വരവേല്‍ക്കാന്‍ ദൈവം നല്‍കിയ പ്രത്യേക മക്കളായാണ് കണ്ടത്.

മൂന്നാമത്തെ കുട്ടിയായ ഫ്രാന്‍സിസ്‌കോയെ ഗര്‍ഭംധരിച്ചിരിക്കെയാണ് കെയ്‌റോയുടെ ശരീരത്തില്‍ മാരകമായ ക്യാന്‍സര്‍ രൂപപ്പെടുന്നത്. എന്നാല്‍ ഗര്‍ഭകാലത്ത് ഒരു മരുന്നും തന്റെ ശരീരത്തില്‍ പ്രയോഗിക്കുവാന്‍ അവള്‍ തയ്യാറായില്ല. കാരണം അത് തന്റെ ശരീരത്തില്‍ വളരുന്ന കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് അവള്‍ക്കറിയാമായിരുന്നു.

തന്റെ വേദന നിറഞ്ഞ മാസങ്ങള്‍ പ്രാര്‍ത്ഥിച്ചും കൂദാശകള്‍ സ്വീകരിച്ചും അവള്‍ തള്ളിനീക്കി. 2012 ജൂണ്‍ 13ല്‍ 28മത്തെ വയസ്സിലാണ് കെയ്‌റോ മരിക്കുന്നത്.

മകനായ ഫ്രാന്‍സിസ്‌കോയ്ക്ക് എഴുതിയ കത്തില്‍ കെയ്‌റോ വി. മത്തായുടെ സുവിശേഷ ഭാഗം ഉദ്ധരിക്കുന്നുണ്ട്: ‘എന്റെ നുകം വഹിക്കാനെളുപ്പമുള്ളതുംചുമട് ഭാരം കുറഞ്ഞതുമാണ്.’ (മത്തായി 11: 30) ഇന്ന് താന്‍ സാക്ഷ്യം വഹിച്ച ഭാര്യയുടെ മരണത്തെക്കുറിച്ച് പറയുമ്പോള്‍ ഇദ്ദേഹം ഒരു കാര്യം തറപ്പിച്ചു പറയുന്നു, ദൈവാനുഗ്രഹത്തിന് നമ്മെത്തന്നെ വിട്ടു കൊടുത്താല്‍ നമുക്കും സന്തോഷകരമായ മരണം ലഭിക്കുമെന്ന്.

You must be logged in to post a comment Login