ഭാര്യ അനുവാദം നല്കി, കുടുംബസ്ഥന്‍ വൈദികനായി ഒടുവില്‍ വിശുദ്ധനും

ഭാര്യ അനുവാദം നല്കി, കുടുംബസ്ഥന്‍ വൈദികനായി ഒടുവില്‍ വിശുദ്ധനും

ഭാര്യയുടെയും ബന്ധുക്കളുടെയും അനുവാദത്തോടെ ആശ്രമജീവിതം തിരഞ്ഞെടുക്കുകയും പിന്നീട് വിശുദ്ധപദവിയിലെത്തുകയും ചെയ്ത ചരിത്രമാണ് വിശുദ്ധ നിക്കോളാസ് വോണ്‍ ഫ്‌ളൂവിനുള്ളത്. അമ്പതാംവയസിലാണ് ലോകം നല്കിക്കൊണ്ടിരുന്ന എല്ലാ ഭൗതികസമ്പത്തും പദവികളും പ്രശസ്തികളും സുഖങ്ങളും വേണ്ടെന്ന് തീരുമാനിച്ചുകൊണ്ട് അദ്ദേഹം ആശ്രമജീവിതം തിരഞ്ഞെടുത്തത്.

ജീവിതത്തിന്റെ അവസാനത്തെ പത്തൊമ്പതുവര്‍ഷക്കാലം ദിവ്യകാരുണ്യം മാത്രം സ്വീകരിച്ചുകൊണ്ടാണ് തന്റെ ചെറിയ കുടിലില്‍ നിക്കോളാസ് ജീവിച്ചത്.
ഒരു കര്‍ഷകന്റെ മകനായി 1417 മാര്‍ച്ച് 21 ന് സ്വിറ്റ്‌സര്‍ലന്റിലാണ് നിക്കോളാസ് ജനിച്ചത്. മികച്ച ഒരു കര്‍ഷകനായി പേരെടുത്ത അദ്ദേഹം പിന്നീട് തന്റെ കഴിവുകളുടെ അടിസ്ഥാനത്തില്‍ സ്വിസ് രാഷ്ട്രീയ മേഖലകളില്‍ നിര്‍ണ്ണായക പദവികള്‍ വരെ അലങ്കരിച്ചു.

മിലിട്ടറി ലീഡര്‍, മെംബര്‍ ഓഫ് ദ അസംബ്ലി, കൗണ്‍സിലര്‍, ജഡ്ജ് എന്നിവ അദ്ദേഹം അലങ്കരിച്ച പദവികളാണ്. എല്ലാ പദവികളും അലങ്കരിക്കുമ്പോഴും ധാര്‍മ്മികതയില്‍ നിന്ന് അണുവിട വ്യതിചലിക്കാനോ നീതിക്ക് നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യാനോ നിക്കോളാസ് തയ്യാറായിരുന്നില്ല. ധ്യാനാത്മകമായ ജീവിതവും പ്രാര്‍ത്ഥനകളും ഉപവാസവും ആ ജീവിതത്തിന്റെ പ്രത്യേകതകളായിരുന്നു.

മുപ്പതാംവയസില്‍ ഒരു കര്‍ഷകന്റെ മകളെ നിക്കോളാസ് വിവാഹം ചെയ്തു. ഡൊറോത്തി വിസ്. ഒരു ഫാം ഹൗസ് പണിത് അവര്‍ അവിടെ ജീവിതം തുടങ്ങി. ആ ദമ്പതികള്‍ക്ക് പത്തുമക്കളാണ് ജനിച്ചത്.

വിവാഹം കഴിഞ്ഞ് ഇരുപതാം വര്‍ഷത്തിലാണ് ആശ്രമജീവിതത്തിലേക്കുള്ള വിളി നിക്കോളാസ് തിരിച്ചറിഞ്ഞത്. പത്താമത്തെ കുഞ്ഞ് ഉണ്ടായസമയമായിരുന്നുവത്. എങ്കിലും ഭാര്യ ഭര്‍ത്താവിന് സമ്മതം മൂളി. പക്ഷേ അയല്‍ക്കാര്‍, മുതിര്‍ന്ന മക്കള്‍ തുടങ്ങിയവര്‍ നിക്കോളാസിന്റെ ഈ പ്രവൃത്തി അധാര്‍മ്മികവും ഉത്തരവാദിത്തരഹിതവുമാണെന്ന് വാദിച്ചു.

എങ്കിലും തന്റെ എഴുപതാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം മരിക്കുമ്പോള്‍ ഭാര്യയും മക്കളും മരണക്കിടയ്ക്കരികിലുണ്ടായിരുന്നു.

ഭക്ഷണപാനീയങ്ങളൊന്നും കഴിക്കാതെയാണ് നിക്കോളാസ് കഴിഞ്ഞുകൂടിയത്. എന്നാല്‍ ബിഷപ് ആവശ്യപ്പെട്ടതനുസരിച്ച് അനുസരണത്തിന്റെപേരില്‍ മാത്രം അദ്ദേഹം ഒരിക്കല്‍ ഒരു റൊട്ടി ഭക്ഷിക്കുകയുണ്ടായി. കഠിനമായ വേദനയാണ് ആ നിമിഷങ്ങളില്‍ അദ്ദേഹം അനുഭവിച്ചത്. തന്റെ വീട്ടില്‍ നിന്നും ഏറെ അകലെയല്ലാത്ത ഒരു സ്ഥലത്താണ് നിക്കോളാസ് ആശ്രമജീവിതം ആരംഭിച്ചത്.

എന്നാല്‍ വീട്ടിലേയ്ക്ക് തിരികെ പോകാനുള്ള ഒരാഗ്രഹവും അത് അദ്ദേഹത്തില്‍ സൃഷ്ടിച്ചില്ല. സമീപവാസികള്‍ക്ക് ആദ്യം നിക്കോളാസിന്റെ ജീവിതവിശുദ്ധി തിരിച്ചറിയാനായില്ല. വൈകാതെ ആ ജീവിതത്തിന്റെ പരിശുദ്ധിയും ദൈവവിളിയും തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ അദ്ദേഹത്തില്‍ നിന്ന് ആത്മീയോപദേശങ്ങള്‍ സ്വീകരിക്കുകയും തങ്ങളുടെ ആത്മീയഗുരുവായി അംഗീകരിക്കുകയും ചെയ്തു.

പ്രതീകാത്മകമായ ദര്‍ശനങ്ങളിലൂടെയാണ് ദൈവികമായ സന്ദേശങ്ങള്‍ നിക്കോളാസിന് ലഭിച്ചുകൊണ്ടിരുന്നത്.1947 ല്‍ പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ബി

You must be logged in to post a comment Login