ഭാഷ ഒരു പ്രശ്‌നം തന്നെ: ആര്‍ച്ച് ബിഷപ്പ് ചാപുട്ട്

ഭാഷ ഒരു പ്രശ്‌നം തന്നെ: ആര്‍ച്ച് ബിഷപ്പ് ചാപുട്ട്

Pope_Francis_and_Archbishop_Chaput_shake_hands_at_Independence_Hall_on_Sept_26_2015_Credit_LOsservatore_Romano_CNA_9_29_15വത്തിക്കാന്‍: സിനഡ് ഡോക്യുമെന്റുകള്‍ തര്‍ജ്ജമ ചെയ്യുന്നതില്‍ ഭാഷ ഒരു തടസ്സമാണെന്ന് ഫിലാഡല്‍ഫിയ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ചാപുട്ട്. വത്തിക്കാന്റെ ഇംഗ്ലീഷ് വിഭാഗം മാദ്ധ്യമവക്താക്കളില്‍ ഒരാളാണ് ബിഷപ്പ് ചാപുട്ട്.

ഭാഷ ഒരു തടസ്സമായി വര്‍ത്തിക്കുന്നതു കൊണ്ടു തന്നെ ഇറ്റാലിയന്‍ ഭാഷയിലുള്ള സിനഡ് ഡോക്യുമെന്റുകളുടെ ഇംഗ്ലീഷ് പരിഭാഷ പലപ്പോഴും പൂര്‍ണ്ണമായിരിക്കില്ല. അതു കൊണ്ടു തന്നെ വോട്ടിനിടുന്ന പല വിഷയങ്ങളും ഇറ്റാലിയന്‍ ഭാഷയിലാണ് അവതരിപ്പിക്കുന്നത്. പലരും ഏതു വിഷയത്തിലാണ് തങ്ങള്‍ വോട്ടു ചെയ്യുന്നത് എന്നറിയാതെയാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതെന്നും ബിഷപ്പ് ചാപുട്ട് പറഞ്ഞു.

‘ഇത് വത്തിക്കാന്റെ ഭാഗത്തു നിന്നുമുള്ള പോരായ്മയല്ല. ഞങ്ങള്‍ വിവര്‍ത്തകരുടെ പ്രശ്‌നമാണ്. ഭാഷ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വലിയ വിലങ്ങുതടി തന്നെയാണ്’,  ആര്‍ച്ച് ബിഷപ്‌
ചാപുട്ട് കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login