ഭിന്നശേഷിയുള്ള കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ബംഗ്ലൂരു ആര്‍ച്ച്ബിഷപ്പ്

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് ബംഗ്ലൂരു ആര്‍ച്ച്ബിഷപ്പ്

ബംഗ്ലൂരു: ബംഗ്ലൂരു അതിരൂപതയിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കൊപ്പമാണ് ഇത്തവണ തന്റെ 75ാം പിറന്നാള്‍ ആര്‍ച്ച്ബിഷപ്പ് ബെര്‍ണ്ണാര്‍ഡ് മൊറാസ് ആഘോഷിച്ചത്.

ശനിയാഴ്ച ആര്‍ച്ച്ബിഷപ്പിന്റെ ഭവനത്തിലൊരുക്കിയ ആഘോഷങ്ങളില്‍ 150 കുട്ടികള്‍ പങ്കെടുത്തു. കലാപരിപാടികള്‍ അവതരിപ്പിച്ച് കുട്ടികള്‍ ആര്‍ച്ച്ബിഷപ്പിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. അദ്ദേഹത്തോടൊപ്പം പ്രത്യേക പിറന്നാള്‍ ഊണും കഴിച്ച്‌ സമ്മാനമായി ലഭിച്ച ബാഗുംകൊണ്ടാണ് കുട്ടികള്‍ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് മടങ്ങിയത്.

ഭിന്നശേഷിയുള്ളവരോട് പ്രത്യേക പരിഗണന കാട്ടുന്ന ആര്‍ച്ച്ബിഷപ്പ് കഴിഞ്ഞവര്‍ഷം അവര്‍ക്കു വേണ്ടി ബംഗ്ലൂരു അതിരൂപതയില്‍ ഒരു കമ്മീഷനെ നിയോഗിച്ചു. അങ്ങനെ
ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടി പ്രത്യേക കമ്മീഷനുള്ള രാജ്യത്തെ ഏക രൂപതയെന്ന പേര് ബംഗ്ലൂരുവിന് ഇദ്ദേഹം നേടിക്കൊടുത്തു.

You must be logged in to post a comment Login