ഭീകരര്‍ തട്ടിക്കൊണ്ടുപോയ കോഴിക്കോട്ടുകാരന്‍ റെജി ജോസഫ് മോചിതനായി

ഭീകരര്‍ തട്ടിക്കൊണ്ടുപോയ കോഴിക്കോട്ടുകാരന്‍ റെജി ജോസഫ് മോചിതനായി

കോഴിക്കോട്: ആഭ്യന്തരയുദ്ധം രൂക്ഷമായ ലിബിയായില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി ഐടി ഉദ്യോഗസ്ഥന്‍ റെജി ജോസഫ് മോചിതനായി. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച് 31 നാണ് റെജിയെയും മൂന്ന് സഹപ്രവര്‍ത്തകരെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഈ മൂന്നുപേര്‍ ലിബിയ സ്വദേശികളാണ്. മുഖ്യമന്ത്രി, വിദേശകാര്യമന്ത്രാലയം, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ രാഘവന്‍ എന്നിവര്‍ മുഖേന ലിബിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട മോചനശ്രമമാണ് ഫലം കണ്ടത്.

കോഴിക്കോട് പേരാമ്പ്ര, ചെമ്പ്ര കേളോത്ത്‌വയല്‍ നെല്ലിവേലില്‍ ജോസഫിന്റെ മകനാണ് റെജി.

You must be logged in to post a comment Login