ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ച് മാര്‍പാപ്പ

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ച് മാര്‍പാപ്പ

വത്തിക്കാന്‍: ഇറാഖിലും ബംഗ്ലാദേശിലും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടിയും ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് മന:പരിവര്‍ത്തനം ഉണ്ടാകുന്നതിനു വേണ്ടിയും ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ചത്തെ ദിവ്യബലിക്കിടെ പ്രത്യേക പ്രാര്‍ത്ഥന നടത്തി.

ധാക്കയിലെ ആക്രമണത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിനും മുറിവേറ്റവര്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരുമിച്ചു കൂടിയ വിശ്വാസികളോട് ധാക്കയില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടിയും ഭീകരാക്രമണത്തിന്റെ പരിണതഫലം അനുഭവിക്കുന്നവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തു.

അവര്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനക്ക് നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയിലൂടെ ഫ്രാന്‍സിസ് പാപ്പ നേതൃത്വം നല്‍കി.

You must be logged in to post a comment Login