ഭീകരാക്രമണഭീഷണിയുടെ നടുവില്‍ കാന്റര്‍ബെറി കത്തീഡ്രലിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു

ഭീകരാക്രമണഭീഷണിയുടെ നടുവില്‍ കാന്റര്‍ബെറി കത്തീഡ്രലിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു

കാന്റര്‍ബെറി: ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഭീതിയുടെ അന്തരീക്ഷത്തില്‍ കാന്റര്‍ബെറി കത്തീഡ്രല്‍ സുരക്ഷാസംവിധാനങ്ങള്‍ വര്‍ദ്ധിപ്പിച്ചു. യൂറോപ്പിലെങ്ങും ഭീകരാക്രമണഭീഷണി നിലനില്ക്കുന്ന സാഹചര്യത്തിലും ഫാ. ജാക്വസ് ഹാമെലിന്റെ കൊലപാതകത്തെ തുടര്‍ന്നുമാണ് സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

നിലവിലുള്ള സെക്യൂരിറ്റി വിഭാഗത്തെ കൂടാതെ പുതിയ സുരക്ഷാഭടന്മാരെയും നിയോഗിച്ചിട്ടുണ്ട്. പോലീസ് തോക്കുമായാണ് കാന്റര്‍ബെറി കത്തീഡ്രലിന് പെട്രോളിംങ് നടത്തുന്നത്. പ്രധാനപ്പെട്ട ഷോപ്പിംങ് കോപ്ലെക്‌സുകള്‍, എയര്‍പോര്‍ട്ട്, തുറമുഖം എന്നിവിടങ്ങളിലും സുരക്ഷാക്രമീകരണങ്ങള്‍ ഇരട്ടിയാക്കിയിട്ടുണ്ട്.

ഹെക്ലര്‍ ആന്റ് കോച്ച് ജി 36 റൈഫിള്‍, ഗ്ലോക്ക് 17 സെമി ഓട്ടോ 9 എംഎം പിസ്റ്റല്‍ എന്നിവയുമായിട്ടാണ് കത്തീഡ്രലിന് വെളിയില്‍ പോലീസ് പെട്രോളിങ് നടത്തുന്നത്. പള്ളിയ്ക്ക് ചുറ്റും ആയുധധാരികളായ പോലീസ് ചുറ്റിനടക്കുന്ന കാഴ്ച തങ്ങളെ സംബന്ധിച്ചിടത്തോളം വേദനയുണ്ടാക്കുന്നുവെങ്കിലും പോലീസിന്റെ ഈ തീരുമാനത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് പള്ളി അധികാരികള്‍ വ്യക്തമാക്കി.

പതിനൊന്നാം നൂറ്റാണ്ടില്‍ കൂദാശ ചെയ്യപ്പെട്ടതാണ് കാന്റര്‍ബെറി കത്തീഡ്രല്‍. ആര്‍ച്ച് ബിഷപിന്റെ കത്തീഡ്രലാണിത്. മില്യന്‍ കണക്കിന് വിശ്വാസികള്‍ വര്‍ഷം തോറും ഇവിടെയെത്തിച്ചേരുന്നുണ്ട്.

You must be logged in to post a comment Login