ഭൂകമ്പം: ഇറ്റലിയില്‍ നിന്ന് ദയനീയ ചിത്രങ്ങള്‍

ഭൂകമ്പം: ഇറ്റലിയില്‍ നിന്ന് ദയനീയ ചിത്രങ്ങള്‍

ഇറ്റലി: മധ്യഇറ്റലിയില്‍ ബുധനാഴ്ച പ്രാദേശികസമയം 3.36ന് നടന്ന ഭൂമികുലുക്കത്തില്‍ തകര്‍ന്നത് രണ്ട് മലയോരഗ്രാമങ്ങള്‍. അമത്രീചെയും അക്കുമോളിയും. റോമില്‍ നിന്ന് എഴുപത് കിലോമീറ്റര്‍ അകലെയുള്ള റിയേത്തി പ്രദേശത്താണ് ഈ ഗ്രാമങ്ങള്‍.

വെളുപ്പിനായതിനാല്‍ ഗ്രാമത്തിലെ ജനങ്ങള്‍ അധികവും ഉറക്കത്തിലായിരുന്നു. 6.2 റിക്ടര്‍ സ്‌കെയിലില്‍ ആണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇതുവരെ 74 പേര്‍ മരിച്ചതായി വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്.

സ്‌പൊലേത്തോ നോര്‍ച്ചിയ അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ് റെനാത്തോയും സംഘവും കാരിത്താസ് വത്തിക്കാനും സംഭവസ്ഥലം സന്ദര്‍ശിക്കുകയും ദുരിതബാധിതരെ ആശ്വസിപ്പിക്കുകയും ചെയ്തു.

ഇറ്റലിയിലെ ദേശീയ മെത്രാന്‍ സമിതി സാമ്പത്തികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം പത്തുലക്ഷം യൂറോയാണ് ഇപ്പോള്‍ സാമ്പത്തികസഹായം പ്രഖ്യാപിച്ചിട്ടുള്ളത്.

You must be logged in to post a comment Login