ഭൂകമ്പത്തില്‍ സഹായിക്കാനായി വത്തിക്കാന്റെ അഗ്നിശമനസേനയും പോലീസും

ഭൂകമ്പത്തില്‍ സഹായിക്കാനായി വത്തിക്കാന്റെ അഗ്നിശമനസേനയും പോലീസും

ഇറ്റലി: ഓഗസ്റ്റ് 24 ന് മധ്യ ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ ദുരിതബാധിതമേഖലയിലേക്ക് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്റെ ആറ് അഗ്നിശമന സേനാംഗങ്ങളെ അയച്ചു. വത്തിക്കാന്റെ പോലീസിനെയും പാപ്പ അയച്ചിരുന്നു. ഇറ്റലിയുടെ സന്നദ്ധസേവകരോട് ചേര്‍ന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്ത്വനത്തിന്റെയും കരുതലിന്റെയും പ്രതീകം തന്നെയായിരുന്നു അദ്ദേഹം വത്തിക്കാന്റെ അഗ്നിശമനസേനാംഗങ്ങളെയും പോലീസുകാരെയും ദുരിതബാധിതമേഖലയിലേക്ക് അയച്ചതിന്റെ പി്ന്നില്‍ കാണാന്‍ കഴിയുന്നതെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് മേധാവി ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയില്‍ അറിയിച്ചു.

247 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. അത് ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇറ്റലി പ്രധാനമന്ത്രി മെത്തെയോ റെന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നത്.

You must be logged in to post a comment Login