ഭൂകമ്പബാധിതര്‍ക്കായി കാരിത്താസ് ബാങ്ക് അക്കൗണ്ട് തുറന്നു

ഇംഫാല്‍: മണിപ്പൂരിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് വീടും സ്ഥലങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി കാരിത്താസ് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ഇവര്‍ക്കായി കൗണ്‍സിലിംങ് സെന്ററുകള്‍ തുടങ്ങാനും കാരിത്താസ് ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി 3.5 മില്യന്‍ രൂപയാണ് കാരിത്താസ് നീക്കിവെച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബറിലാണ് മണിപ്പൂരില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടാകുന്നത്. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ മറ്റു സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. ഭൂകമ്പത്തിന്റെ ആഘാതത്തില്‍ നിന്ന് ഇവര്‍ ഇതുവരെ മുക്തരായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ക്ക് സഹായവുമായി കാരിത്താസ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്.

You must be logged in to post a comment Login