ഭൂതകാലത്തില്‍ നിന്നും വിട്ടുനില്‍ക്കുവിനെന്ന് ബര്‍മ്മയിലെ നേതാക്കളോട് യാന്‍ഗണ്‍ കര്‍ദ്ദിനാള്‍

ഭൂതകാലത്തില്‍ നിന്നും വിട്ടുനില്‍ക്കുവിനെന്ന് ബര്‍മ്മയിലെ നേതാക്കളോട് യാന്‍ഗണ്‍ കര്‍ദ്ദിനാള്‍

യാന്‍ഗണ്‍: നീതിയില്‍ ഉറച്ച സമാധാനപരമായ അന്തരീക്ഷം കെട്ടിപ്പടുക്കാന്‍ ഭൂതകാലത്തില്‍ നിന്നും മാറിനടക്കണം. സര്‍ക്കാരും, സൈനാധിപരും, ഗോത്രനേതാക്കളുമെല്ലാം
പങ്കെടുത്ത ചരിത്രമായ മീറ്റിങ്ങില്‍ യാന്‍ഗണ്‍ കര്‍ദ്ദിനാള്‍ ചാള്‍സ് ബോ പറഞ്ഞു.

വളരെ കാലങ്ങളോളം നാം ശത്രുക്കളെപ്പോലെ കഴിഞ്ഞു. ഇപ്പോള്‍ ഒരുമിച്ച് മുന്നേറണ്ട സമയമാണ്. അദ്ദേഹം തന്റെ പ്രസംഗത്തിനിടെ പറഞ്ഞു. ഒരിക്കലും നിരീശ്വരവാദത്തിന് അടിമപ്പെടാതെ എന്നും വിശ്വാസിയായി തുടര്‍ന്ന രാജ്യമാണ് ബര്‍മ്മ. ബര്‍മ്മയിലെ കത്തോലിക്ക സഭയുടെ 500ാം വാര്‍ഷികം ആഘോഷിച്ചത് 2015ലാണ്. രാജ്യത്ത് ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിങ്ങനെയുള്ള ശുശ്രൂഷ മേഖലകളിലെ ക്രൈസ്തവരുടെ സാന്നിധ്യവും ആര്‍ച്ച്ബിഷപ്പ് തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.

വര്‍ഷങ്ങളായി ബര്‍മ്മയില്‍ തുടര്‍ന്ന കലാപത്തില്‍ ആയിരക്കണക്കിന് ആളുകളാണ് മരിച്ചത്. സ്വാതന്ത്ര്യത്തിനായി പൊരുതുന്ന 20 മുഖ്യ ന്യൂനപക്ഷഗോത്ര നേതാക്കളെ കോണ്‍ഫറന്‍സിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും, മൂന്ന് ഗോത്രവിഭാഗങ്ങളുടെ തുടര്‍ച്ചയായ ലഹളമൂലം ഇവരെ കോണ്‍ഫറന്‍സില്‍ നിന്ന് ഒഴിവാക്കി.

You must be logged in to post a comment Login