ഭൂതോച്ചാടകന് നിത്യനഗരത്തില്‍ നിന്ന് നിത്യതയിലേക്ക് യാത്രാമംഗളങ്ങള്‍

ഭൂതോച്ചാടകന് നിത്യനഗരത്തില്‍ നിന്ന് നിത്യതയിലേക്ക് യാത്രാമംഗളങ്ങള്‍

റോം: പ്രശസ്ത ഭൂതോച്ചാടകനായിരുന്ന ഫാ. ഗബ്രിയേല്‍ അമോര്‍ത്തയ്ക്ക് വിശ്വാസസമൂഹം അന്ത്യയാത്ര നല്കി. 91 ാം വയസില്‍ സെപ്തംബര്‍ 16 ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നൂറുകണക്കിന് ആളുകള്‍ ശവസംസ്‌കാരച്ചടങ്ങുകളിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്തു.

സാന്താ മരിയ റെജീനയിലെ ആക്‌സിലറി ബിഷപ് പൗലോ ലോജൂഡിസ്, സൊസൈറ്റി ഓഫ് സെന്റ് പോള്‍സിലെ വൈദികര്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ ഫാ. അമോര്‍ത്തിനെ അനുസ്മരിച്ചു.ലളിതവും വിശ്വാസദീപ്തവും കരുണാമയവുമായ ജീവിതമായിരുന്നു ഫാ. അമോര്‍ത്തിന്റേത് എന്ന് അവര്‍ അഭിപ്രായപ്പെട്ടു.

70,000 ത്തോളം ഭൂതോച്ചാടനങ്ങള്‍ അദ്ദേഹം നടത്തിയതായി കരുതപ്പെടുന്നു. പൈശാചികബാധകളെക്കുറിച്ച് ഫാ. അമോര്‍ത്ത് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ശ്വാസകോശസംബന്ധമായ അസുഖത്തെതുടര്‍ന്ന് ആഴ്ചകളായി അദ്ദേഹം ചികിത്സയിലായിരുന്നു.

You must be logged in to post a comment Login