ഭൂതോച്ചാടകര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു!

ഭൂതോച്ചാടകര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു!

excorcismപിശാചുക്കളെ പുറത്താക്കുന്ന ക്രിസ്തുവിനെ ബൈബിളില്‍ നാം പലവട്ടം പലയിടത്തും കണ്ടിട്ടുണ്ട്. ശിഷ്യന്മാര്‍ പരാജയപ്പെടുമ്പോള്‍ ഉപവാസവും പ്രാര്‍ത്ഥനയും കൊണ്ടല്ലാതെ ഈ വര്‍ഗം പുറത്തു പോവുകയില്ലെന്ന് ക്രിസ്തു പറയുന്ന സന്ദര്‍ഭം പോലും സുവിശേഷത്തിലുണ്ട്. പിശാചുക്കള്‍ ഇല്ലെന്ന് വാദിക്കുന്ന ഒരു കാലഘട്ടം മനശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ സംജാതമായെങ്കിലും പരമ്പരാഗത ക്രൈസ്തവ വിശ്വാസത്തില്‍ പിശാചിനും ഭൂതോച്ചാടനത്തിനും സ്ഥാനമുണ്ട്. കഴിഞ്ഞ കുറേക്കാലങ്ങളായി കത്തോലിക്കാ സഭയില്‍ നിശബ്ദമായി പോയിരുന്ന ഒരു വാക്കാണ് എക്‌സോര്‍സിസം അഥവാ ഭൂതോച്ചാടനം അഥവാ പിശാചിനെ പുറത്താക്കല്‍. എന്നാല്‍ ഫ്രാന്‍സിസ് പാപ്പായുടെ വരവോടെ ഭൂതോച്ചാടനത്തിന് വീണ്ടും പ്രചാരം വര്‍ദ്ധിക്കുകയും ആ വിഷയം സജീവചര്‍ച്ചയിലേക്കു വരികയും ചെയ്തിരിക്കുന്നു.

ഫ്രാന്‍സിസ് പാപ്പായുടെ തീയും ഗന്ധകവും വര്‍ഷിക്കുന്ന ഭാഷയും പിശാചിനെ കുറിച്ചു തുടര്‍ച്ചയായുള്ള പരാമര്‍ശങ്ങളും വീണ്ടും പിശാചിന്റെ അ്‌സ്തിത്വത്തെ കുറിച്ചുള്ള വിശ്വാസം സജീവമാക്കിയിരിക്കുന്നു. യുകെ, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ രൂപതകളില്‍ പിശാചു ബ്ാധിച്ചിരിക്കുന്നവരെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഈയിടെയായി വര്‍ദ്ധിച്ചിരിക്കുന്നു. ഭുതോച്ചാടനത്തില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച വൈദികര്‍ക്ക് ഡിമാന്‍ഡ് ഏറിയിരിക്കുന്നു.
ഭൂതോച്ചാടനം എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരാഴ്ച നീളുന്ന കോണ്‍ഫറന്‍സ് റോമിലെ റെജീന അപോസ്‌തൊലോരും പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുകയാണ്. പിശാചു ബാധ യാഥാര്‍ത്ഥ്യമാണെന്നു ശക്തിയുക്തം വാദിക്കുന്ന 160 കത്തോലിക്കാ പുരോഹിതര്‍ ഈ കോണ്‍ഫറന്‍സില്‍ പങ്കു കൊള്ളുന്നുണ്ട്.
‘ഫ്രാന്‍സിസ് പാപ്പാ പിശാചിനെ കുറിച്ച് പലപ്പോഴും സംസാരിക്കുന്നുണ്ട്. ഇത് പിശാചിനെ കുറിച്ചുള്ള അവബോധം വളരാന്‍ സഹായകമായി.’ ഭൂതോച്ചാടന വിദഗ്ദനായ മെക്‌സിക്കന്‍ വൈദികന്‍ ഫാ. സെസാരെ ട്രൂക്ക്വി പറഞ്ഞു. ‘എല്ലാ ലാറ്റിന്‍ അമേരിക്കക്കാര്‍ക്കിടയിലും ഈ വിശ്വാസം ശക്തമാണ്. പിശാചിന്റെ അസ്തിത്വം അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒക്ടോബറില്‍ പാപ്പാ ‘പിശാചിന്റെ പ്രവര്‍ത്തികള്‍ക്കെതിരെ പോരാടുന്ന വൈദികരെ’ അഭിനന്ദിച്ചു. പിശാചു ബാധിതരെ മോചിപ്പിക്കാന്‍ തിരുസഭയ്ക്ക് സഹായം ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കുറച്ചു നാള്‍ മുമ്പു വരെ കത്തോലിക്കാ സഭയിലെ ഭൂരിഭാഗം ആളുകളും പിശാചില്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ വി. ഗ്രന്ഥത്തിലേക്കു മടങ്ങുകയാണ്.’ പേരു പറയാന്‍ ആഗ്രഹിക്കാത്ത ബ്രിട്ടീഷ് ഭൂതോച്ചാടകന്‍ പറഞ്ഞു. ‘കുറേ നാള്‍ മുമ്പു വരെ ഇംഗ്ലണ്ടിലും വെയില്‍സിലും ഭൂതോച്ചാടകന്മാര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് പലരും മുന്നോട്ടു വന്നിട്ടുണ്ട്.’

ഇറ്റലിയിലും ഭൂതോച്ചാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മിലാന്‍ രൂപതയില്‍ 5 പേരുണ്ടായിരുന്നത് ഇപ്പോള്‍ 12 പേരായി വര്‍ദ്ധിച്ചു. റോം രൂപതയില്‍ എണ്ണം ഇരട്ടിച്ചു 10 പേരായി.

സ്വിറ്റസര്‍ലന്‍ഡിലെ ചുര്‍ രൂപതയിലെ പ്രധാന ഭൂതോച്ചാടതകന്‍ 47 കാരനായ ഫാ. ട്രുക്ക്വി നൂറിലേറെ പിശാചു ബാധ ഒഴിപ്പിച്ചിട്ടുണ്ട്. ‘ഉന്മാദം ആവേശിച്ചതു പോലുള്ള പെരുമാറ്റമാണ് ഒരു ലക്ഷണം. ദിവസത്തില്‍ എട്ടു മണിക്കൂറോളം മുടി ചീകുന്ന ഒരു യുവതിയെ ഞാന്‍ ചികിത്സിച്ചിട്ടുണ്ട്. മറ്റൊരാള്‍ സ്വയംഭോഗത്തിന് അടിമയായ ഒരാളും. ഒരു ദിവസം കണക്കറ്റ തവണ അയാളത് ചെയ്യുമായിരുന്നു.’

മെഡിക്കല്‍ സയന്‍സ് ഉപയോഗിച്ച് ചികിത്സിക്കേണ്ട മാനസിക പ്രശ്‌നങ്ങളും പിശാചു ബാധയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ യോഗ്യനായ ഭൂതോച്ചാടകന് കഴിയും എന്ന് ഫാ. ട്രുക്ക്വി വാദിക്കുന്നു. ‘ചില മനുഷ്യര്‍ മാനസിക രോഗികളാണ്. അവര്‍ക്ക് ബാധയൊഴിപ്പിക്കല്‍ ആവശ്യമില്ല. എന്നാല്‍ മറ്റു ചിലരില്‍ ക്ലാസിക്കായുള്ള ചില അടയാളങ്ങളുണ്ട്. പുരാതനമായ ഭാഷയില്‍ സംസാരിക്കുക തുടങ്ങിയവ. ചിലര്‍ക്ക് ബാധയുടെ നേരത്ത് അമാനുഷിക ശക്തി ലഭിക്കും. നേര്‍ത്ത ഒരു പെണ്ണിനെ പിടിച്ചു നിര്‍ത്താന്‍ നാല് കരുത്തരായ പുരുഷന്‍മാര്‍ക്ക് കഴിയാതെ വരും. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചിലര്‍ക്ക് വായുവില്‍ ഉയരാന്‍ കഴിയും.’

റോം രൂപതയില്‍ പാപ്പായുടെ പിന്‍മുറ്റത്ത് ലഭിക്കുന്ന ഫോണ്‍ കോളുകളില്‍ മൂന്നിലൊരു ഭാഗം ഭൂതോച്ചാടനവുമായി ബന്ധപ്പെട്ടതാണ്. പിശാചു ബാധയ്ക്കു കാരണമായി കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ കുറ്റപ്പെടുത്തുന്നത് പോര്‍ണോഗ്രാഫി, ടിവി, മയക്കുമരുന്ന്, ഒക്കള്‍ട്ടിസത്തിലുള്ള താല്പര്യം തുടങ്ങിയവയെയാണ്.

‘ഒരാള്‍ ഏതെങ്കിലും കാര്യത്തില്‍ അടിമയാണെങ്കില്‍ അതുപയോഗിച്ച് അയാളുടെ മേല്‍ അധികാരം സ്ഥാപിക്കാന്‍ പിശാചിന് കഴിയും’ ഒരു ബ്രിട്ടിഷ് പുരോഹിതന്‍ പറഞ്ഞു.

‘പിശാച് ഉണ്ട്. നാം അവനെതിരായി പോരാടണം!’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. പ്രലോഭനത്തിതിരായ യുദ്ധം നിസ്സാരമല്ല, അധീശ ശക്തികള്‍ക്കെതിരെയാണ് നാം യുദ്ധം ചെയ്യുന്നത്, ഈ ലോകത്തിന്റെ ഭരണശക്തികള്‍ക്കെതിരെ!.

One Response to "ഭൂതോച്ചാടകര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു!"

  1. Shyju   May 3, 2015 at 1:24 am

    Thanks for the article

You must be logged in to post a comment Login