ഭൂതോച്ചാടനം തത്സമയ സംപ്രേഷണം അപകടകരമെന്ന് ബിഷപ്പ്

സെന്റ് ലൂയിസ്: ഭൂതോച്ചാടനം വെറും തമാശകളിയല്ലെന്ന് അമേരിക്കയിലെ സെന്റ് ലൂയിസ് അതിരൂപതാ ആര്‍ച്ച്ബിഷപ്പ് മാര്‍ റോബര്‍ട്ട് ഹെര്‍മാന്‍. ഭൂതോച്ചാടനം തത്സമയം സംപ്രേഷണം ചെയ്യാനുള്ള സ്വകാര്യ ചാനലിന്റെ തീരുമാനത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂതോച്ചാടനം സംപ്രേഷണം ചെയ്യാനുള്ള തീരുമാനം അപക്വവും അപകടകരവുമാണ്.ഭാവിയില്‍ സാത്താന്റെ ആക്രമണങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് ഇതിലൂടെ നാം ചെയ്യുന്നത്. ഇത്തരം പ്രവൃത്തികളില്‍ പങ്കാളികളാകുന്നതു മൂലമുള്ള അപകടത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം. സാത്താനുമായി ഒരു കളിക്ക് എന്തിനാണ് മുതിരുന്നത്? അതിനായി ഒരു വൈദികനും സവിശേഷമായ അധികാരം കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ആരെയും പ്രേരിപ്പിക്കില്ലെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login