ഭൂതോച്ചാടന കോഴ്‌സ് ഇന്ന് സമാപിക്കും

ഭൂതോച്ചാടന കോഴ്‌സ് ഇന്ന് സമാപിക്കും

വത്തിക്കാന്‍: എക്‌സോര്‍സിസം ആന്റ് പ്രെയര്‍ ഓഫ് ലിബറേഷന്‍ എന്ന വിഷയത്തില്‍ വത്തിക്കാന്‍ ആരംഭിച്ച കോഴ്‌സ് ഇന്ന് സമാപിക്കും. പതിനൊന്നാം തവണയാണ് ഇത്തരമൊരു കോഴ്‌സ് നടത്തുന്നത്. തിങ്കളാഴ്ചയാണ് കോഴ്‌സ് ആറംഭിച്ചത്.

സോഷ്യോ റിലീജിയസ് റിസേര്‍ച്ച് ആന്റ് ഇന്‍ഫര്‍മേഷന്റെയും ഇന്റര്‍നാഷണല്‍ എക്‌സോര്‍സിസ്റ്റസ് അസോസിയേഷന്റെയും ആഭിമുഖ്യത്തിലാണ് കോഴ്‌സ് നടന്നത്. വൈദികര്‍, സൈക്കോളജിസ്റ്റുകള്‍, അധ്യാപകര്‍, ഡോക്ടേഴ്‌സ് എന്നിവരെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് ഈ കോഴ്‌സ്.

സാത്താന്റെ സാന്നിധ്യം കത്തോലിക്കാസഭ ഉറപ്പിച്ചുപറയുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.

You must be logged in to post a comment Login