ഭോപ്പാല്‍ ആര്‍ച്ച്ബിഷപ്പിന് അംബാസഡര്‍ ഓഫ് പീസ് അവാര്‍ഡ്

ഭോപ്പാല്‍: ഭോപ്പാല്‍ ആര്‍ച്ച്ബിഷപ്പ് ലിയോ കൊര്‍ണേലിയോ 2015 ലെ അംബാസഡര്‍ ഓഫ് പീസ് അവാര്‍ഡിന് അര്‍ഹനായി. ഓള്‍ ഇന്‍ഡ്യ കൗണ്‍സില്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ്, ലിബര്‍ട്ടീസ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് ആണ് അവാര്‍ഡ് നല്‍കുന്നത്. സമാധാനം, മതസൗഹാര്‍ദ്ദം, മനുഷ്യാവകാശം എന്നീ രംഗങ്ങളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്. ആര്‍ച്ച് ബിഷപ്പ് കൊര്‍ണേലിയോയുടെ പ്രവര്‍ത്തനങ്ങള്‍ ഇത്തരം രംഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കൂടുതലാളുകള്‍ക്ക് പ്രചോദനമാണെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login