ഭോപ്പാല്‍ ദുരന്തത്തിലെ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു: ആര്‍ച്ച്ബിഷപ്പ് ലിയോ കൊര്‍ണേലിയോ

ഭോപ്പാല്‍ ദുരന്തത്തിലെ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു: ആര്‍ച്ച്ബിഷപ്പ് ലിയോ കൊര്‍ണേലിയോ

ഭോപ്പാല്‍: ഭോപ്പാല്‍ ദുരന്തത്തിലെ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഭോപ്പാല്‍ ആര്‍ച്ച്ബിഷപ്പ് ലിയോ കൊര്‍ണേലിയോ. ദുരന്തത്തിനിരകളായവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ദുരന്തം നടന്ന് മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ദുരന്തത്തിനിരകളായവര്‍ നീതിക്കു വേണ്ടി അലയുകയാണ്. ഇവര്‍ക്കു വേണ്ടി വാദിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ നിലകൊള്ളാന്‍ സര്‍ക്കാറുകളോ ഇല്ല. ഒരു നിയമയുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടാന്‍ ഇവര്‍ക്ക് ശക്തിയുമില്ല’, ആര്‍ച്ച്ബിഷപ്പ് ലിയോ കൊര്‍ണേലിയോ പറഞ്ഞു.

You must be logged in to post a comment Login