ഭ്രൂണഹത്യ പാപമാണെന്ന് പഠിപ്പിക്കുന്നതില്‍ സഭയോട് നന്ദിയുണ്ടെന്ന് ഹോളിവുഡ് നടന്‍

ഭ്രൂണഹത്യ പാപമാണെന്ന് പഠിപ്പിക്കുന്നതില്‍ സഭയോട് നന്ദിയുണ്ടെന്ന് ഹോളിവുഡ് നടന്‍

ഭ്രൂണഹത്യ കൊടുംപാപമാണെന്നും അത് സ്ത്രീകളെ മാനസികമായി കൊല്ലുന്നതിനു തുല്യമാണെന്നും ഹോളിവുഡ് നടനും ഓസ്‌കര്‍ അവാര്‍ഡ് ജേതാവുമായ ജെറമി അയേണ്‍സ്. ഈ പ്രവണതയെ എതിര്‍ക്കുന്നതില്‍ കത്തോലിക്കാ സഭയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദ ഗാര്‍ഡിയന്‍ ദിനപ്പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

‘ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാനുള്ള സ്വാതന്ത്യം സ്ത്രീകള്‍ക്കുണ്ട്. അതേ സമയം അത് തെറ്റാണെന്നു പറയാനുള്ള അധികാരം സഭക്കുമുണ്ട്. പാപം നമ്മെ നശിപ്പിക്കുകയേ ഉള്ളൂ. നമുക്ക് ഉപദ്രവം മാത്രമുണ്ടാക്കുന്ന പാപമാണ് ഭ്രൂണഹത്യ. സ്ത്രീയുടെ ശാരീരിക, മാനസികാരോഗ്യത്തെ അത് ബാധിക്കും. ഭ്രൂണഹത്യ പാപമാണെന്ന് പറയുന്നതില്‍ സഭയോട് നന്ദിയുണ്ട്. സഭയല്ലാതെ മറ്റാരും അത് പറയുകയുമില്ല’, ജെറമി അയേണ്‍സ് കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login