ഭ്രൂണഹത്യ ഭേദഗതി നയം സര്‍ക്കാര്‍ പിന്‍വലിക്കണം: കെസിബിസി

ഭ്രൂണഹത്യ ഭേദഗതി നയം സര്‍ക്കാര്‍ പിന്‍വലിക്കണം: കെസിബിസി

കൊച്ചി: 1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് ഉദാരമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ നേതൃത്വ സമ്മേളനം ആവശ്യപ്പെട്ടു.

ഭ്രൂണഹത്യക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന കരട് ബില്‍. ഇത് ഉപേക്ഷിക്കണമെന്ന് കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രൊ-ലൈഫ് സമിതിയുടെയും ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടന്ത്രത്ത് പറഞ്ഞു. ഫാമിലി കമ്മീഷന്‍ രൂപതാ ഡയറക്ടര്‍മാരുടെയും പ്രൊ-ലൈഫ് സംസ്ഥാനതല പ്രവര്‍ത്തകരുടെയും എറണാകുളം മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെണ്‍ ഭ്രൂണഹത്യക്കും ഗര്‍ഭച്ഛിദ്രത്തിനും വഴിയൊരുക്കി നരഹത്യയ്ക്ക് സാഹചര്യമൊരുക്കുന്ന നിയമനിര്‍മ്മാണത്തിനെതിരെ വ്യാപകമായ പ്രചരമപ്രവര്‍ത്തനങ്ങളും പെതുസമ്മേളനങ്ങളും സംഘടിപ്പിക്കുമെന്നും കെസിബിസി അറിയിച്ചു. വിവിധ മത, സാംസ്‌കാരിക, രാഷ്ട്രീയ നേതൃത്വവുമായി സഹകരിച്ച് ജീവന്‍ സംരക്ഷണ സന്ദേശ റാലി സംഘടിപ്പിക്കുമെന്നും യോഗം പറഞ്ഞു. ജനിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന് കളങ്കമേല്‍പിക്കുമെന്നും സമ്മേളനം വിലയിരുത്തി.

കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശ്ശേരി , ഫാ.സിബിച്ചന്‍, ഫാ. ജോണ്‍സണ്‍ റോച്ച, ജോര്‍ജ് എഫ് സേവ്യര്‍, സാബു ജോസ്, അഡ്വ. ജോസി സേവ്യര്‍, മാര്‍ട്ടിന്‍ ന്യൂസ്, കെ എക്‌സ് ആന്റണി, ജോബി വി എന്‍, ജാന്‍സി ജോബി, ജോണ്‍സണ്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.

You must be logged in to post a comment Login