മക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയമില്ല, ടി വി താരങ്ങള്‍ പ്രോഗ്രാം അവസാനിപ്പിക്കുന്നു

മക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയമില്ല,  ടി വി താരങ്ങള്‍ പ്രോഗ്രാം അവസാനിപ്പിക്കുന്നു

കരിയറിനാണോ കുടുംബത്തിനാണോ പ്രാധാന്യം കൊടുക്കേണ്ടത്? കലാകാരന്മാരോടു ഈ ചോദ്യം ചോദിക്കുമ്പോള്‍ പലര്‍ക്കും പലതായിരിക്കും മറുപടി. പക്ഷേ ദ ജിം ഗാഫിഗാന്‍ ഷോ എന്ന പ്രശസ്തമായ ടിവി പരമ്പരയിലൂടെ ശ്രദ്ധേയരായ ജിമ്മിനോടും ഭാര്യ ജിയാനിയോടുമാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. കുടുംബം എന്ന് അവര്‍ പെട്ടെന്ന് തന്നെ മറുപടി പറയും.

കാരണം സൂപ്പര്‍ഹിറ്റായി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ടി വി പ്രോഗ്രാം അവര്‍ അവസാനിപ്പിക്കുന്നതിന് കാരണം തങ്ങള്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ നിന്ന് അകന്ന് കഴിയുന്നതിനാല്‍ മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ കിട്ടുന്നില്ല എന്നതിന്റെ പേരിലാണ്. ഈ ദമ്പതികള്‍ക്ക് അഞ്ചാണ് മക്കള്‍.

ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാണ് രചനയും അഭിനയവും എല്ലാം നടത്തുന്നത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന പ്രോഗ്രാമാണിത്.കൂടുതല്‍ സമയം ഇതിനായി മാറ്റിവയ്‌ക്കേണ്ടതുണ്ട്. പക്ഷേ അതിനിടയില്‍ കുടുംബത്തിന് പ്രാധാന്യം നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് പരിപാടിയുടെ മൂന്നാമത്തെ സീസണ്‍ വേണ്ടെന്ന് ഇരുവരും ചേര്‍ന്ന് തീരുമാനിച്ചത്.

കത്തോലിക്കാവിശ്വാസികളാണ് ഈ ദമ്പതികള്‍. പ്രോഗ്രാമിലൂടെ തങ്ങളുടെ കത്തോലിക്കാവിശ്വാസം അവര്‍ പരസ്യമായി പ്രകടിപ്പിക്കാറുമുണ്ട്. ലോകകുടുംബസമ്മേളനം ഫിലാഡല്‍ഫിയായില്‍ നടന്നപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ ജിമ്മിന് അവസരം ലഭിച്ചിരുന്നു.

പ്രഫഷനുവേണ്ടി വിവാഹമോചനം നടത്തുന്ന നമ്മുടെ സെലിബ്രിറ്റികള്‍ക്ക് ഈ ദമ്പതികള്‍ ഒരു പ്രചോദനമായിരുന്നുവെങ്കില്‍…

ബി

You must be logged in to post a comment Login