മക്കള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട തിരുവചനങ്ങള്‍

മക്കള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട തിരുവചനങ്ങള്‍

കുഞ്ഞുങ്ങള്‍ ദൈവത്തില്‍ നിന്നുള്ള സമ്മാനമാണ്. അവരെ എപ്പോഴും പൊതിഞ്ഞുപിടിക്കേണ്ടത് മാതാപിതാക്കള്‍ എന്ന നിലയില്‍ നമ്മുടെ കടമയാണ്. ഒരു കുഞ്ഞ് പ്രായപൂര്‍ത്തിയാകുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നിരവധിയായ പ്രശ്‌നങ്ങളെ അവര്‍ക്കു നേരിടേണ്ടതായി വരാറുണ്ട്.

ഇത്തരം ഘട്ടങ്ങളെ അതിജീവിക്കാന്‍ അവര്‍ക്ക് കഴിയണമെന്നുണ്ടെങ്കില്‍ നാം അവര്‍ക്ക് പ്രാര്‍തഥനയുടെ പിന്തുണ നല്കിയിരിക്കണം. അവരെ പ്രാര്‍തഥനയെന്ന കോട്ടകെട്ടി സംരക്ഷിക്കേണ്ടിയിരിക്കുന്നു. സാത്താന്റെ എല്ലാവിധ ആക്രമണങ്ങളെയും നേരിടാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ ആവ്ശ്യമാണ്. ചെറുപ്പം മുതല്‍ കുട്ടികളെ ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ വളര്‍ത്തുകയും ദൈവവചനം അവരുടെ ഹൃദയത്തില്‍ പതിപ്പിക്കുകയും വേണം.

അതിനായി ഇതാ സവിശേഷമായ ചില വചനങ്ങള്‍…
കര്‍ത്താവ് നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്ന് നിന്നില്‍ പ്രസാദിക്കുകയും നിന്നോട് കരുണ കാണിക്കുകയും ചെയ്യട്ടെ. കര്‍ത്താവ് കരുണയോടെ കടാക്ഷിച്ച് നിനക്ക് സമാധാനം നല്കട്ടെ( സംഖ്യ 6- 24-26).

കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും( അപ്പ 16:31).

ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോട് ഞാന്‍ കല്പിച്ചിട്ടില്ലയോ?നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും. ( ജോഷ്വാ 1:9).
എന്നാല്‍ നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍ അവന്‍ വിശ്്വസ്തനും നീതിമാനുമാകയാല്‍

പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളില്‍ നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.( 1 യോഹ 1;9).

നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും വിശ്വസ്തതയോടും കൂടെ കര്‍ത്താവിനെ സേവിക്കുവിന്‍. അവിടുന്ന് നിങ്ങള്‍ക്ക് ചെയ്ത മഹാകാര്യങ്ങള്‍ സ്മരിക്കുവിന്‍.
(1 സാമു 12;24).

എന്നാല്‍ ആത്മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ,നന്മ,വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്. ഇവയ്‌ക്കെതിരെ ഒരു നിയമവുമില്ല.( ഗലാ 5 22;23).

നിങ്ങളുടെ അധരങ്ങളില്‍ നിന്ന് തിന്മയുടെ വാക്കുകള്‍ പുറപ്പെടാതിരിക്കട്ടെ. കേള്‍വിക്കാര്‍ക്ക് ആ്ത്മീയചൈതന്യം പ്രദാനം ചെയ്യുന്നതിനായി അവരുടെ ഉന്നതിക്കുതകും വിധം നല്ല കാര്യങ്ങള്‍ സന്ദര്‍ഭമനുസരിച്ച് സംസാരിക്കുവിന്‍( എഫേ 4;29).

ബിജു

You must be logged in to post a comment Login