മക്‌ഡൊണാള്‍സിനെതിരെ തായ്‌വാനിലെ മതനേതാക്കള്‍

മക്‌ഡൊണാള്‍സിനെതിരെ തായ്‌വാനിലെ മതനേതാക്കള്‍

തായ്‌വാന്‍: മക്‌ഡൊണാള്‍ഡ്‌സിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി തായ്‌വാനിലെ മതനേതാക്കള്‍ രംഗത്ത്. രാജ്യത്തെ വിവിധ മതങ്ങളടങ്ങുന്ന സഖ്യമാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കമ്പനിയുടെ പുതിയ പരസ്യമാണ് ഇവരെ പ്രകോപിപ്പിച്ചത്. പരസ്യത്തില്‍ ഗേ ആയ യുവാവ് സ്വന്തം പിതാവിനോട് മോശമായി സംസാരിച്ചു എന്നതാണ് ഇവരുടെ ആരോപണം.

പരസ്യം തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനാല്‍ മക്‌ഡൊണാള്‍ഡ്‌സ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് മതസഖ്യം ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്നും രാജ്യത്തെ കുടുംബങ്ങളില്‍ നിലവിലുള്ള വിവാഹമോചനം, ഗാര്‍ഹികപീഡനം എന്നിവയടക്കമുള്ള ഗുരുതരമായ പ്രശ്‌നങ്ങളാണ് ആദ്യം പരിഹരിക്കേണ്ടത് എന്ന മറുവാദം ഉന്നയിച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

You must be logged in to post a comment Login