മഞ്ഞില്‍ അള്‍ത്താര തീര്‍ത്ത് വിശുദ്ധ കുര്‍ബാന

മഞ്ഞില്‍ അള്‍ത്താര തീര്‍ത്ത് വിശുദ്ധ കുര്‍ബാന

പെല്‍സില്‍വാനിയ: വാഷിംങ്ടണില്‍ അബോര്‍ഷനെതിരെ നടന്ന റാലിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ആ വിദ്യാര്‍ത്ഥികള്‍. അഞ്ഞൂറോളം പേരുണ്ടായിരുന്നു സംഘത്തില്‍. കനത്ത മഞ്ഞുവീഴ്ച മുന്നോട്ടുള്ള യാത്ര ദുസ്സഹമാക്കി. 22 മണിക്കൂറാണ് അവര്‍ അവിടെ അകപ്പെട്ടത്. അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച ജോനസ് കൊടുങ്കാറ്റായിരുന്നു കാരണം. ഗതാഗതം തടസ്സപ്പെട്ടതിനാല്‍ മുന്നോട്ടുള്ള പോക്ക് അസാധ്യമായിരുന്നു.

അപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരാശയം തോന്നിയത്. അവര്‍ കൂടെയുണ്ടായിരുന്ന ഫാദര്‍ പാട്രിക് ബേമിന്റെ പക്കല്‍ കാര്യമവതരിപ്പിച്ചു- ആ മഞ്ഞില്‍ അള്‍ത്താരയുണ്ടാക്കി അവിടെ വിശുദ്ധബലി അര്‍പ്പിക്കുക. അച്ചന്‍ സമ്മതിച്ചു. വിദ്യാര്‍ത്ഥികളെല്ലാവരും ചേര്‍ന്ന് മഞ്ഞുകട്ടകള്‍ കൊണ്ട് അതിമനോഹരമായ അള്‍ത്താരയൊരുക്കി.

അതിശൈത്യം സൃഷ്ടിച്ച ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ ഭക്തിയോടെ ദിവ്യബലിയില്‍ സംബന്ധിച്ചു. കൊടുങ്കാറ്റില്‍ അകപ്പെട്ടതിന്റെ വിഷമം തങ്ങളെ തെല്ലും ബാധിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തി. തന്റെ പൗരോഹിത്യജീവിതത്തില്‍ തന്നെ ഇത്തരത്തിലൊരനുഭവം ആദ്യമായിട്ടാണെന്നും ഒരിക്കലും മറക്കാന്‍ പറ്റാത്ത മുഹൂര്‍ത്തമായിരുന്നു അതെന്നും ഫാദര്‍ പാട്രിക് ബേം പറഞ്ഞു.

You must be logged in to post a comment Login