മഞ്ഞില്‍ വിരിഞ്ഞ മറിയം !

മഞ്ഞില്‍ വിരിഞ്ഞ മറിയം !

ഇത് 1905 ജൂണ്‍ 24 ന് തോമസ് ബി ഹേവാര്‍ഡ് എടുത്ത ചിത്രമാണ്.

കാനഡയിലെ ന്യൂ ഫൗണ്ട്‌ലാന്‍ഡില്‍ സെന്റ് ജോണ്‍സ് തുറമുഖത്തേക്ക് തുറക്കുന്ന ഇടത്ത് പ്രകൃതി സൗന്ദര്യം ക്യാമറയില്‍ ഒപ്പിയെടുക്കുകയായിരുന്നു, ഹേവാര്‍ഡ്. അസാധാരണ രൂപം പ്രാപിച്ച ഒരു മഞ്ഞുമല കൗതുകം കൊണ്ട് ഹേവാര്‍ഡ് ക്യാമറയില്‍ പകര്‍ത്തി.

എന്നാല്‍ ഫിലിം കഴുകി നോക്കിയപ്പോള്‍ ഹേവാര്‍ഡ് അന്ധാളിച്ചു പോയി. മഞ്ഞുമലയില്‍ പരിശുദ്ധ കന്യാമറിയത്തോട് സാദൃശ്യമുള്ള രൂപം!

അത് മരിയന്‍ ദര്‍ശനമായിരുന്നോ, ഭീമാകാരമായ ശില്പമായിരുന്നോ അതോ മഞ്ഞില്‍ രൂപമെടുത്ത വെറുമൊരു പ്രകൃതിദൃശ്യം മാത്രിമായിരുന്നോ എന്നും ഉറപ്പില്ല. പക്ഷേ, പ്രത്യേകത എന്താണെന്നു വച്ചാല്‍ ഹേവാര്‍ഡ് മാത്രമായിരുന്നില്ല ആ ദൃശ്യം കണ്ടത്. ഒപ്പമുണ്ടായിരുന്ന ജനക്കൂട്ടവും അതിന് സാക്ഷികളാണ്. സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ നിന്ന് ആര്‍ച്ച്ബിഷപ്പ് മൈക്കിള്‍ ഫ്രാന്‍സിസും കണ്ടു, ആ വിസ്മയ ദൃശ്യം. ജൂണ്‍ 24 ആ അതിരൂപതയുടെ മധ്യസ്ഥനായ വി. സ്‌നാപക യോഹന്നാന്റെ തിരുനാള്‍ ദിനം കൂടിയായിരുന്നു എന്നത് മറ്റൊരു പ്രത്യേകത.

ഈ കാഴ്ച സ്വര്‍ഗം നല്‍കിയ അടയാളമായി ഗണിച്ച ആര്‍ച്ച്ബിഷപ്പ് ചിത്രം പ്രചരിപ്പിക്കാന്‍ ആകുന്നതെല്ലാം ചെയ്തു. പോസ്റ്റുകാര്‍ഡിലും മറ്റും ചിത്രം പതിപ്പിച്ചു വിതരണം ചെയ്യുക മാത്രമല്ല, അതിനെ കുറിച്ച് ബോസ്റ്റണിലെ രൂപതാ പത്രത്തില്‍ ലേഖനം എഴുതുകയും ചെയ്തു. ക്രിസ്റ്റല്‍ ലേഡി എന്നാണ് ആ രൂപത്തിന് പേരു വിളിച്ചത്.

 

എഫ്

You must be logged in to post a comment Login