മഞ്ഞുമലകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ട മാതാവ്

മഞ്ഞുമലകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ട  മാതാവ്

ന്യൂഫൗണ്ട്‌ലാന്റ്: 1905 ജൂണ്‍ 24ന് കാനഡയിലെ ന്യൂഫൗണ്ട്‌ലാന്റില്‍ സെന്റ് ജോണ്‍ ചാനലിന്റെ ഭംഗി ആസ്വദിക്കുമ്പോള്‍ തോമസ്സ് ബി ഹെയ്‌വാര്‍ഡ് വെള്ളത്തില്‍ ഒരസാമാന്യ മഞ്ഞുമല കണ്ടു. പെട്ടെന്നു തന്നെ അയാള്‍ അത് തന്റെ ക്യാമറയില്‍ പകര്‍ത്തി. പിന്നീട് ഫോട്ടോ ഡിവലപ്പു ചെയ്‌പ്പോള്‍ അയാള്‍ക്ക് ചിത്രത്തിലെ മഞ്ഞുമലയുടെ പ്രത്യേകത വ്യക്തമായി. അതില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപം വ്യക്തമായി തെളിഞ്ഞിരുന്നു.

മാതാവിന്റെ രൂപമാണോ അതോ മാതാവ് പ്രത്യക്ഷപ്പെട്ടതാണോയെന്ന് തോമസ്സിന് അപ്പോള്‍ മനസ്സിലായില്ല. എന്നാല്‍ അദ്ദേഹം മാത്രമായിരുന്നില്ല ഇതേ രൂപം കണ്ടത്. അന്ന് തീരത്തുണ്ടായിരുന്ന ജനങ്ങളെല്ലാം മാതാവിന്റെ സാദൃശ്യത്തിലുള്ള രൂപം കണ്ടതായി സാക്ഷ്യപ്പെടുത്തി. സെന്റ് ജോണ്‍സ് കത്തീഡ്രലിന്റെ നടയില്‍ നിന്ന് നോക്കിയപ്പോള്‍ മാതാവിന്റെ രൂപം മഞ്ഞുമലയില്‍ കണ്ടതായി ആര്‍ച്ച് ബിഷപ്പ് മൈക്കള്‍ ഫ്രാന്‍സിസ് ഹൗലിയും പറഞ്ഞു.

സ്‌നാപകയോഹന്നാന്റെ ജന്മദിന ഫീസ്റ്റ് ആഘോഷിക്കുന്ന ജൂണ്‍ 24നാണ് മാതാവിന്റെ രൂപം വെള്ളത്തില്‍ മഞ്ഞുമലയില്‍ പ്രത്യക്ഷ്യപ്പെട്ടത്. അതിരൂപത ഇതേ വിശുദ്ധന്റെ നാമത്തിലാണ് സ്ഥാപിക്കപ്പെട്ടിരുന്നത്.

സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അടയാളമായി മാതാവിന്റെ പ്രത്യക്ഷപ്പെടലിനെ ആര്‍ച്ച്ബിഷപ്പ് കണ്ടു. ഇതേ കുറിച്ച് മറ്റുള്ളവരിലേക്ക് അറിയിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. ഹിമപടലങ്ങളില്‍ തെളിഞ്ഞ മാതാവിന്റെ രൂപത്തെക്കുറിച്ച്  ആര്‍ച്ച്ബിഷപ്പ് ഫ്രാന്‍സിസ് ഹൗലി ലഘു കാവ്യവും രചിച്ചു.

നീതു മെറിന്‍

You must be logged in to post a comment Login