‘മഞ്ഞുമാതാവിന്റ ദേവാലയത്തില്‍’ വിശുദ്ധവാതില്‍ തുറന്നു

വത്തിക്കാന്‍: ‘മഞ്ഞുമാതാവിന്റെ ദേവാലയം’ ( Our Lady of the Snows) എന്ന പേരിലറിയപ്പെടുന്ന റോമിലെ സെന്റ് മേരി പേപ്പല്‍ ബസലിക്കയില്‍ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ വാതില്‍ തുറന്നു. പരിശുദ്ദ മാതാവിന്റെ നാമധേയത്തിലുള്ള ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും വലുപ്പമുള്ളതുമായ ദേവാലയമാണിത്.

റോമിലെ നാല് പ്രധാന ബസലിക്കകളിലാണ് കരുണയുടെ വിശുദ്ധ വര്‍ഷത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ വിശുദ്ധ വാതില്‍ തുറന്നത്. റോമിലെ സെന്‍ട്രല്‍ റയിവേ സ്‌റ്റേഷനിലും ആഫ്രിക്കന്‍ സന്ദര്‍ശന സമയത്ത് ബാങ്കുയിയിലും മാര്‍പാപ്പ വിശുദ്ധവാതില്‍ തുറന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാര്‍പാപ്പയുടെ പ്രത്യേക അനുമതി ലഭിച്ച ബിഷപ്പുമാരാണ് വിശുദ്ധവാതിലുകള്‍ തുറന്നത്. ഈ വിശുദ്ധ വാതിലുകളിലൂടെ അകത്തു പ്രവേശിക്കുന്നവര്‍ക്ക് ദണ്ഡവിമോചനം ലഭിക്കുമെന്നും മാര്‍പാപ്പ പ്രഖ്യാപിച്ചിരുന്നു.

You must be logged in to post a comment Login