‘മടി ഒരു ദൈവവിളി അല്ല!’ ഫ്രാന്‍സിസ് പാപ്പാ

‘തൊഴില്‍ ചെയ്യാനുള്ള ദൈവവിളി എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ മടിയന്‍മാരായിരിക്കുക എന്നൊരു ദൈവവിളി ഇല്ല!’ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

തൊഴില്‍ രഹിതരെയും സമൂഹത്തില്‍ മാന്യതയില്ലാത്ത തൊഴില്‍ ചെയ്യുന്ന യുവാക്കളെയും സഹായിക്കുക എന്ന ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കുന്ന ഇറ്റാലിയന്‍ സംരംഭകരുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു, പാപ്പ.

മനുഷ്യന്‍ എന്ന നിലയിലുള്ള തങ്ങളുടെ അന്തസ്സ് കണ്ടെത്താന്‍ യുവാക്കളെ സഹായിക്കുന്നതാകണം തൊഴിലിന്റെ ദൈവവിളി എന്നു പാപ്പ ഉദ്‌ബോധിപ്പിച്ചു. കേവലം ഒരു ജോലിയല്ല, തൊഴിലിന്റെ ശുദ്ധീകരണമൂല്യത്തിലൂടെ സുവിശേഷവല്‍ക്കരണം എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ യുവാക്കള്‍ക്കു കഴിയണം, പാപ്പാ പറഞ്ഞു.

എന്തെങ്കിലുമൊക്കെ തൊഴില്‍ ചെയ്യുന്നതില്‍ കാര്യമില്ല. ചൂഷണം ചെയ്യപ്പെടുകയും, അടിച്ചമര്‍ത്തപ്പെടുകയും നിന്ദിക്കപ്പെടുകയുമൊക്ക ചെയ്യുന്ന തൊഴില്‍ ആകരുത്; മനുഷ്യന് പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതും അവന്റെ അന്തസ്സിന് ചേര്‍ന്നതും ആയിരിക്കണം അത്, പാപ്പാ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login