മണ്ണ്

on sandകല്ലുമായി നിന്ന ആള്ക്കൂട്ടത്തിന് മുന്നില് പൊടിമണ്ണിൽ ഒരാൾ വിരലാൽ എഴുതുന്നു…
പൊടിമണ്ണിൽ വിരിഞ്ഞത് വിധി വാചകങ്ങൾ ആയിരുന്നില്ല. കാരുണ്യത്തിന്റെ ദത്തെടുപ്പ്.
ഇവരും ഞാനും നിന്നെ കല്ലെറിയുന്നില്ല …! നെഞ്ചിലെ ശാന്തിയോടെ പോവുക.
ഇനി മേൽ പ്രകാശത്തിന്റെ പൂക്കൾ വിരിയട്ടെ നിന്റെ മണൽവഴികളിൽ ….
തിരുനെറ്റിയിൽ മണ്ണ് പൂശിയ ഈ ദിനത്തിലും ക്രിസ്തുവിന്റെ വിരൽതുമ്പിൽ നിന്നും നെറ്റിയിലേക്
പാറി വീഴുന്നത് വിധിയല്ല. കാരുണ്യം… താങ്ങി നിർത്തുന്ന മണ്ണിന്റെ കനിവ്… മണ്ണിലേക്ക് ശ്വാസം ഊതിയ കാരുണ്യം…
നിന്റെ നെഞ്ചിലെ ചൂടു പൂക്കുന്ന ഈ വെറും മണ്ണിൽ ഞാനൊരു വേള ചാഞ്ഞു കിടന്നോട്ടെ…

 

ഫ്രേസർ.

You must be logged in to post a comment Login